നിരക്കിളവുമായി എയർടെൽ
നിരക്കിളവുമായി എയർടെൽ
Thursday, December 8, 2016 1:34 PM IST
ന്യൂഡൽഹി: റിലയൻസ് ജിയോ സൗജന്യ സംസാരം, ഡാറ്റ ഓഫർ മാർച്ച് വരെ നീട്ടിയതോടെ പുതിയ ഓഫറുമായി എയർടെലും രംഗത്ത്. രാജ്യമെമ്പാടമുള്ള ഉപയോക്‌താക്കൾക്ക് മൊബൈൽ ഫോൺ സംസാരം സൗജന്യമാക്കുന്ന രണ്ട് ഓഫറുകളാണ് നല്കുന്നത്. 345 രൂപയുടെ പാക്കേജിൽ രാജ്യമാകെ ഏതു നെറ്റ്വർക്കിലേക്കും സൗജന്യമായി വിളിക്കുന്നതോടൊപ്പം, ഒരു ജിബിയുടെ 4ജി ഡാറ്റയും കമ്പനി ഉപയോക്‌താക്കൾക്കു സൗജന്യമായി നൽകും. രാജ്യത്തെവിടെയും എയർടെൽ നെറ്റ്വർക്കിലേക്ക് സൗജന്യ സംസാരവും 500 എംബി 4ജി ഡാറ്റയുമാണ് 145 രൂപയുടെ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 28 ദിവസമാണ് രണ്ട് ഓഫറുകളുടെയും കാലാവധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.