സമ്പന്ന കമ്പനികളുടെ പട്ടികയിൽ വീണ്ടും ടിസിഎസ്
സമ്പന്ന കമ്പനികളുടെ പട്ടികയിൽ വീണ്ടും ടിസിഎസ്
Friday, December 9, 2016 2:02 PM IST
മുംബൈ: രാജ്യത്തെ സമ്പന്ന കമ്പനികളുടെ പട്ടികയിൽ ഒന്നാം സ്‌ഥാനം ടാറ്റാ കൺസൾട്ടൻസി ഗ്രൂപ്പിന്. മോട്ടിലാൽ ഫിനാഷ്യൽ സർവീസസ് നടത്തിയ പഠനത്തിലാണ് ടിസിഎസിനെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ ആദ്യ 100 വൻകിട സ്‌ഥാപനങ്ങൾ ഉത്പാദിപ്പിച്ച സമ്പത്ത് 28.4 ലക്ഷം കോടി രൂപയാണ്. ഇതുവരെയുള്ളതിലെ ഏറ്റവും വലിയ തുകയാണിത്. ഇതു തുടർച്ചയായ നാലാം തവണയാണ് ടിസിഎസ് പട്ടികയിൽ ഒന്നാമതെത്തുന്നത്.

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത് കമ്പനി അജന്ത ഫാർമയാണ്. ഏഷ്യൻ പെയിന്റ്സാണ് സുസ്‌ഥിരത പുലർത്തിയ കമ്പനി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.