വ്യവസായ ഉത്പാദനം വീണ്ടും കുറഞ്ഞു
വ്യവസായ ഉത്പാദനം വീണ്ടും കുറഞ്ഞു
Friday, December 9, 2016 2:02 PM IST
ന്യൂഡൽഹി: വ്യവസായ ഉത്പാദന സൂചികയിൽ (ഐഐപി) കനത്ത ഇടിവ്. ഒക്ടോബറിൽ ഐഐപി 1.9 ശതമാനം ചുരു ങ്ങി. ഇതോടെ ഏപ്രിൽ–ഒക്ടോ ബർ ഏഴുമാസക്കാലയളവിൽ വ്യവസായ ഉത്പാദനം 0.3 ശതമാ നം കുറഞ്ഞു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 4.8 ശതമാനം വളർന്ന സ്‌ഥാനത്താണിത്.

കറൻസി പിൻവലിക്കലിനു മുമ്പുള്ള കണക്കാണിത്. കറൻസി പിൻവലിച്ച നവംബറിലെ സ്‌ഥിതി കൂടുതൽ മോശമാകും.

ഫാക്ടറി ഉത്പാദനത്തിലുണ്ടാ യ 2.4 ശതമാനം ഇടിവാണു സൂചികയെ വലിച്ചു താഴ്ത്തിയത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഫാക്ടറി ഉത്പാദനം 9.9 ശതമാനം ഉയർന്നതാണ്. അന്നു യന്ത്രനിർമാണം 16.5 ശതമാനം വർധിക്കുകയുണ്ടായി. ഇത്തവണ യ ന്ത്ര നിർമാണം 25.9 ശതമാനം ചുരുങ്ങി. പുതിയ ഫാക്ടറികളും മില്ലുകളും തുടങ്ങുമ്പോഴാണു യന്ത്രങ്ങൾക്ക് ആവശ്യമുണ്ടാവുക. അതു സംഭവിക്കുന്നില്ല എന്നതാണ് ഐഐപി കണക്കു കാ ണിക്കുന്നത്. ഖനനം 3.1 ശത മാനം കുറഞ്ഞപ്പോൾ ഗൃഹോപ കരണങ്ങളുടേത് 0.2 ശതമാനമേ വർധിച്ചുള്ളു. സാധാരണ ഉപ ഭോഗ സാധനങ്ങളുടെ ഉത്പാദ നം മൂന്നുശതമാനം കുറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.