വിദേശനാണ്യശേഖരം താണു
വിദേശനാണ്യശേഖരം താണു
Saturday, December 10, 2016 1:30 PM IST
മുംബൈ: സ്വർണവിലയിടിവും വിദേശനിക്ഷേപത്തിന്റെ മടങ്ങിപ്പോക്കും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവുവരുത്തി. ഡിസംബർ രണ്ടിന് അവസാനിച്ച ആഴ്ചയിൽ 143.13 കോടി ഡോളറിന്റെ കുറവാണുണ്ടായത്. ഇതോടെ ശേഖരം 36387.46 കോടി ഡോളറായി താണു.

സ്വർണത്തിന്റെ വിലയിടിവുമൂലം റിസർവ് ബാങ്കിന്റെ പക്കലുള്ള സ്വർണശേഖര വിലയിൽ 47.79 കോടി ഡോളർ കുറവ് വന്നു. വിദേശ കറൻസിയും വിദേശ കടപത്രങ്ങളുമായി ഉള്ള സൂക്ഷിപ്പിൽ 95.79 കോടി ഡോളറിന്റെ കുറവാണുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.