അ​രബി​ന്ദോ ഫാ​ര്‍​മ ജ​ന​റി​സി​നെ വാ​ങ്ങു​ന്നു
Sunday, January 8, 2017 12:35 AM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ക​മ്പ​നി​യാ​യ അ​രബി​ന്ദോ ഫാ​ര്‍​മ പോ​ര്‍​ച്ചു​ഗ​ല്‍ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി​യാ​യ ജ​ന​റി​സ് ഫാ​ര്‍​മ​സ്യൂട്ടി​ക്ക വാ​ങ്ങു​ന്നു. 135 മി​ല്യ​ന്‍ യൂ​റോ ഏ​താ​ണ്ട് 969 കോ​ടി രൂ​പ ന​ല്‍​കി​യാ​ണ് അ​ര​ബി​ന്ദോ ഫാ​ര്‍​മ പോ​ര്‍ച്ചു​ഗ​ല്‍ ക​മ്പ​നി​യെ ഏ​റ്റെ​ടു​ക്കു​ന്ന​ത്.

യൂ​റോ​പ്യ​ന്‍ വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​കാ​നു​ള്ള ക​മ്പ​നി​യു​ടെ പു​തി​യ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​റ്റെ​ടു​ക്ക​ല്‍. പോ​ര്‍​ച്ചു​ഗ​ലി​ലെ പ്ര​ധാ​ന ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ഉ​ത്പാ​ദ​ക​രാ​യ ജ​ന​റി​സി​നെ സ്വ​ന്ത​മാ​ക്കു​ന്ന​തോ​ടെ പോ​ര്‍​ച്ചു​ഗ​ലി​ല്‍ ക​മ്പ​നി​ക്കു വ​ള​ര്‍​ച്ച കൈ​വ​രി​ക്കാ​നാ​വും എ​ന്ന് അ​ര​ബി​ന്ദോ ഫാ​ര്‍​മ​യു​ടെ യൂ​റോ​പ്യ​ന്‍ ഓ​പ്പ​റേ​ഷ​ന്‍​സ് എ​സ്‌വിപി വി. ​മു​ര​ളി​ധ​ര​ന്‍ പ​റ​ഞ്ഞു.


ക​മ്പ​നി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ല്‍ ഒ​പ്പി​ട്ടെ​ന്നും പോ​ര്‍​ച്ചു​ഗ​ല്‍ സ​ര്‍​ക്കാ​രി​ന്‍റ്െ ഏ​താ​നും ചി​ല ന​ട​പ​ടി​ക​ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി കാ​ത്തി​രി​ക്ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.