വ​ള​ര്‍​ച്ച 6.7 ശ​തമാനം​ മാ​ത്ര​മാ​കു​മെ​ന്നു റി​പ്പോ​ര്‍​ട്ട്
വ​ള​ര്‍​ച്ച 6.7 ശ​തമാനം​ മാ​ത്ര​മാ​കു​മെ​ന്നു റി​പ്പോ​ര്‍​ട്ട്
Saturday, January 7, 2017 2:05 PM IST
മും​ബൈ: ഈ ​ധ​ന​കാ​ര്യ​വ​ർ​ഷം ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക (ജി​ഡി​പി) വ​ള​ർ​ച്ച 6.7 ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്ന് എ​സ്ബി​ഐ റി​സ​ർ​ച്ച്. ക​റ​ൻ​സി പി​ൻ​വ​ലി​ക്ക​ലി​ന്‍റെ പ്ര​ത്യാ​ഘാ​തം പെ​ടു​ത്തി​യാ​ണ് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഉ​പ​സ്ഥാ​പ​ന​മാ​യ എ​സ്ബി​ഐ റി​സ​ർ​ച്ച് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ്് ക​റ​ൻ​സി വി​ഷ​യം ക​ണ​ക്കി​ലെ​ടു​ക്കാ​തെ 7.1 ശ​ത​മാ​നം വ​ള​ർ​ച്ച പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 7.6 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച ഉ​ണ്ടാ​യി​രു​ന്നു.ഒ​ക്ടോ​ബ​ർ-​മാ​ർ​ച്ച് കാ​ല​യ​ള​വി​ൽ 6.3 ശ​ത​മാ​നം വ​ള​ർ​ച്ച​യേ റി​സ​ർ​ച്ച് പ്ര​തീ​ക്ഷി​ക്കു​ന്നു​ള്ളു. ജ​ന​ങ്ങ​ൾ പ​ണം ചെ​ല​വാ​ക്കാ​ൻ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സ്ഥി​ര​വി​ല​യി​ൽ 7.1 ശ​ത​മാ​നം വ​ള​ർ​ച്ച ഉ​ണ്ടാ​കു​ന്പോ​ൾ 121.55 ല​ക്ഷം കോ​ടി രൂ​പ​യാ​കും ഇ​ന്ത്യ​യു​ടെ ഇ​ക്കൊ​ല്ല​ത്തെ ജി​ഡി​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം) എ​ന്നാ​ണു കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് (സി​എ​സ്ഒ) വി​ല​യി​രു​ത്തി​യ​ത്.


ഇ​പ്പോ​ഴ​ത്തെ വി​ല നി​ല​വാ​ര​ത്തി​ലാ​ക​ട്ടെ ഇ​ത് 151.93 ല​ക്ഷം കോ​ടി രൂ​പ​യാ​കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ത് 135.76 ല​ക്ഷം കോ​ടി രൂ​പ. ഇ​തി​നേ​ക്കാ​ൾ 11.9 ശ​ത​മാ​നം ഇ​ക്കൊ​ല്ലം കൂ​ടു​ത​ലാ​കും. അ​തി​ൽ​നി​ന്നും വി​ല​ക്ക​യ​റ്റ​ത്തി​നു കി​ഴി​വ് ന​ല്കു​ന്പോ​ഴാ​ണു വ​ള​ർ​ച്ച 71 ശ​ത​മാ​നം എ​ന്നു വ​രു​ന്ന​ത്.ആ​ളോ​ഹ​രി ദേ​ശീ​യ വ​രു​മാ​നം ഇ​ക്കൊ​ല്ലം 103.007 രൂ​പ​യാ​കും. ഇ​താ​ദ്യ​മാ​ണ് അ​കെ ദേ​ശീ​യ​വ​രു​മാ​ന (നെ​റ്റ് നാ​ഷ​ണ​ൽ ഇ​ൻ​കം)​ത്തി​ന്‍റെ ആ​ളോ​ഹ​രി ഒ​രു ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.