പുതുവർഷത്തില്‌ തിളങ്ങി ഓഹരി സൂചിക
പുതുവർഷത്തില്‌ തിളങ്ങി ഓഹരി സൂചിക
Sunday, January 8, 2017 11:41 AM IST
||ഓഹരി അവലോകനം / സോണിയ ഭാനു||

മും​ബൈ: ഓ​ഹ​രി സൂ​ചി​ക കൂ​ടു​ത​ൽ തി​ള​ങ്ങാ​ൻ ശ്ര​മം തു​ട​രു​ന്നു. പു​തുവ​ർ​ഷ​ത്തി​നന്‍റെആ​ദ്യ​വാ​രം പി​ന്നി​ടു​ന്പോ​ൾ സെ​ൻസെക്സും നി​ഫ്റ്റി​യും നേ​ട്ട​ത്തി​ലാ​ണ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വാ​ര​മാ​ണ് പ്ര​മു​ഖ ഇ​ൻ​ഡ​ക്സു​ക​ൾ നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ച​ത്. ബോം​ബെ സൂ​ചി​ക 132 പോ​യി​ന്‍റും നി​ഫ്റ്റി 58 പോ​യി​ന്‍​റും ക​യ​റി. ര​ണ്ടാ​ഴ്ചക്കി​ട​യി​ൽ സെ​ൻ​സെ​ക്സ് സ്വ​ന്ത​മാ​ക്കി​യ​ത് 700 ൽ ​പ​രം പോ​യി​നന്‍റാണ്.
മി​ഡ് ക്യാ​പ് ഇ​ൻ​ഡ​ക്സ് ര​ണ്ട് ശ​ത​മാ​ന​വും സ്മോ​ൾ ക്യാ​പ് ഇ​ൻ​ഡ​ക്സ് മു​ന്ന് ശ​ത​മാ​ന​വും ഉ​യ​ർ​ന്നു.

കോ​ർ​പ്പ​റേ​റ്റ് മേ​ഖ​ല മു​ന്നാം ക്വാ​ർ​ട്ട​റി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ൾ ഈ ​വാ​രം പു​റ​ത്തു​വി​ടു​ന്ന​ത് നി​ക്ഷേ​പ​ക​ർ ഉ​റ്റുനോ​ക്കു​ന്നു. അ​തേ സ​മ​യം ജിഡിപി ​വ​ള​ർ​ച്ച​യെ കു​റി​ച്ചു വാ​രാ​ന്ത്യം പു​റ​ത്തുവ​ന്ന കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സി​നന്‍റെപ്രൊ​ജ​ക‌്ഷ​ൻ റി​പ്പോ​ർ​ട്ട് വി​പ​ണി​യെ അ​ൽ​പ്പം സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാം. 2016-17 ലെ ​സാ​ന്പ​ത്തി​ക വ​ള​ർ​ച്ച 7.1 ശ​ത​മാ​ന​ത്തി​ൽ ഒ​തു​ങ്ങു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. തൊ​ട്ട് മു​ൻ വ​ർ​ഷം ഇ​ത് 7.6 ശ​ത​മാ​ന​മാ​യി​രു​ന്നു.

ബിഎ​സ്ഇ ​റി​യാ​ലി​റ്റി ഇ​ൻ​ഡ​ക്സ് ഏ​ഴു ശ​ത​മാ​ന​വും മെ​റ്റ​ൽ, ക​ണ്‍​സ്യൂ​മ​ർ ഗു​ഡ്സ് ഇ​ൻ​ഡ​ക്സു​ക​ൾ അ​ഞ്ച് ശ​ത​മാ​ന​വും ഉ​യ​ർ​ന്ന​പ്പോ​ൾ ക്യാ​പി​റ്റ​ൽ ഗു​ഡ്സ്, ഓ​യി​ൽ ആന്‍റ് ഗ്യാ​സ്, ഓ​ട്ടോ​മൊ​ബൈ​ൽ ഇ​ൻ​ഡ​ക്സു​ക​ൾ മു​ന്ന് ശ​ത​മാ​ന​വും ഉ​യ​ർ​ന്നു. നി​ക്ഷേ​പ താ​ല്പ​ര്യ​ത്തി​ൽ ഹെ​ൽ​ത്ത്കെ​യ​ർ, ബാ​ങ്കി​ങ്, എ​ഫ് എംസിജി ​വി​ഭാ​ഗ​ങ്ങ​ളും തി​ള​ങ്ങി. അ​തേ സ​മ​യം ഐടി വി​ഭാ​ഗ​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​നേ​രി​ട്ടു. സെ​ൻ​സെ​ക്സി​നു വേ​യി​റ്റേ​ജ് ന​ൽ​കു​ന്ന 30 ഓ​ഹ​രി​ക​ളി​ൽ 22 എ​ണ്ണ​ത്തി​നനന്‍റെനി​ര​ക്ക് ഉ​യ​ർ​ന്ന​പ്പോ​ൾ എ​ട്ട് ഓ​ഹ​രി​ക​ൾ​ക്ക് തി​രി​ച്ച​ടി​നേ​രി​ട്ടു. മു​ൻ നി​ര​യി​ലെ പ​ത്തു ക​ന്പ​നി​ക​ളി​ൽ ആ​റി​ന്‍റെ​യും വി​പ​ണി മു​ല്യ​ത്തി​ൽ ഇ​ടി​വ്.

മൊ​ത്തം 39,003 കോ​ടി രൂ​പ​യു​ടെ മു​ല്യ​ത്തക​ർ​ച്ച​യാ​ണ് സം​ഭ​വി​ച്ച​ത്. ടിസിഎ​സി​നന്‍റെവി​പ​ണി മു​ല്യ​ത്തി​ൽ 15,438 കോ​ടി രൂ​പ​യു​ടെ കു​റ​വ്. ആ​ർഐഎ​ൽ, എ​ച്ച്ഡി ​എ​ഫ്സി, ​എ​ച്ച് ഡി എ​ഫ്സി ​ബാ​ങ്ക്, എ​സ്ബി​ഐ, ഇ​ൻ​ഫോ​സിസ് തു​ട​ങ്ങി​യ​വ ത​ള​ർ​ന്നു. ഐറ്റിസി, ​ഒഎ​ൻജി​സി, കോ​ൾ ഇ​ന്ത്യ, എ​ച്ച് യുഎ​ൽ എ​ന്നി​വ​യു​ടെ വി​പ​ണി മു​ല്യം ഉ​യ​ർ​ന്നു.
ബിഎ​സ്ഇ ​യി​ൽ പി​ന്നി​ട്ട​വാ​രം 14,123.73 കോ​ടി രൂ​പ​യു​ടെ​യും എ​ൻ എ​സ് ഇ ​യി​ൽ 84,147.90 കോ​ടി രൂ​പ​യു​ടെ​യും ഇ​ട​പാ​ടു ന​ട​ന്നു. തൊ​ട്ടുമു​ൻ​വാ​രം ഇ​ത് 11,869.82 കോ​ടി​യും എ​ൻഎ​സ്ഇ​യി​ൽ 77,385.17 കോ​ടി രൂ​പ​യു​മാ​യി​രു​ന്നു. വി​ദേ​ശ ഫ​ണ്ടു​ക​ൾ ക​ഴി​ഞ്ഞ​വാ​രം 1880.82 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു.


ബോം​ബെ സെ​ൻ​സെ​ക്സ് തു​ട​ക്ക​ത്തി​ലെ താ​ഴ്ന്ന നി​ല​വാ​ര​മാ​യ 26,460ൽ ​നി​ന്ന് 27,008 വ​രെ ഉ​യ​ർ​ന്ന ശേ​ഷം ക്ലോ​സി​ങ്ങി​ൽ 26,759 ലാ​ണ്. ഈ​വാ​രം സെ​ൻ​സെ​ക്സി​ന് 27,024 ആ​ദ്യ പ്ര​തി​രോ​ധ​മു​ണ്ട്. ഇ​ത് ഭേ​ദി​ക്കാ​നു​ള്ള ഉൗ​ർ​ജം വാ​ര​ത്തി​നന്‍റെആ​ദ്യ പ​കു​തി​യി​ൽ സ്വ​രു​പി​ക്കാ​നാ​യാ​ൽ 27,290-27,572 നെ ​ല​ക്ഷ്യ​മാ​ക്കി​യാ​വും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​പ​ണി സ​ഞ്ച​രി​ക്കു​ക.

എ​ന്നാ​ൽ ആ​ദ്യ പ്ര​തി​രോ​ധ​ത്തി​ൽ സൂ​ചി​ക​യു​ടെ കാ​ലി​ട​റി​യാ​ൽ 26,496 ൽ ​സ്ഥി​ര​ത കൈ​വ​രി​ക്കാ​ൻ നീ​ക്കം ന​ട​ക്കാ​മെ​ങ്കി​ലും അ​തി​നാ​യി​ല്ലെ​ങ്കി​ൽ 26,194-25,928 റേ​ഞ്ച​റി​ലേ​ക്ക് സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് സൂ​ചി​ക മു​തി​രാം.

സെ​ൻ​സെ​ക്സി​നന്‍റെമ​റ്റ് സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ൽ ഡെ​യ്‌ലി, വീ​ക്കി​ലി ചാ​ർ​ട്ടു​ക​ളി​ൽ പാ​രാ​ബോ​ളി​ക്ക് എ​സ്ഏ​ആ​ർ, എംഎസിഡി ബു​ള്ളി​ഷ് ട്ര​ന്‍റി​ലാ​ണ്. അ​തേ സ​മ​യം സ്ലോ ​സ്റ്റോ​ക്കാ​സ്റ്റി​ക്ക്, ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക്ക് എ​ന്നി​വ ഓ​വ​ർ ബോ​ട്ടും.

നി​ഫ്റ്റി വാ​രാ​രം​ഭ ദി​ന​ത്തി​ലെ 8138 ൽ ​നി​ന്നു​ള്ള കു​തി​പ്പി​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​യ 8300 ലെ ​പ്ര​തി​രോ​ധം മ​റി​ക​ട​ന്ന് 8304 വ​രെ ക​യ​റി​യെ​ങ്കി​ലും ക്ലോ​സി​ങ്ങി​ൽ ഉ​യ​ർ​ന്ന റേ​ഞ്ചി​ൽ ഇ​ടം ക​ണ്ടെ​ത്താ​നാ​വാ​തെ സൂ​ചി​ക 8243 ലേ​ക്ക് ഇ​ടി​ഞ്ഞു. ഈ​വാ​രം 8318-8294 പ്ര​തി​രോ​ധ​വും 8152-8062 ൽ ​താ​ങ്ങു​മു​ണ്ട്.

അ​മേ​രി​ക്ക​ൻ മാ​ർ​ക്ക​റ്റ് ബു​ള്ളി​ഷാ​ണ്. ഡൗ ​ജോ​ണ്‍​സ് സൂ​ചി​ക 20,000 പോ​യി​ന്‍​റ് മ​റി​ക​ട​ക്കാ​നു​ള്ള അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ്. പി​ന്നി​ട്ട​വാ​രം ഡൗ 19,999 ​വ​രെ ഉ​യ​ർ​ന്ന ശേ​ഷം 19,963 ലാ​ണ്. നാ​സ്ഡാ​ക് സൂ​ചി​ക റെ​ക്കോ​ർ​ഡ് ക്ലോ​സി​ങ്ങാ​യ 5521 ലാ​ണ്. എ​സ് ആ​ന്‌റ് പി ​ഇ​ൻ​ഡ​ക്സ് 2276 ലു​മാ​ണ്. സി ​ബി ഒ ​ഇ വോ​ളാ​റ്റി​ലി​റ്റി ഇ​ൻ​ഡ​ക്സ് 11.3 ലേ​ക്ക് താ​ഴ്ന്ന​ത് നി​ക്ഷേ​പ​ക​രെ വ​ൻ ബാ​ധ്യ​ത​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു. ഒ​പ്പം ഡോ​ള​ർ ഇ​ൻ​ഡ​ക്സി​നന്‍റെകു​തി​പ്പ് മ​റ്റ് ക​റ​ൻ​സി​ക​ൾ​ക്ക് മു​ന്നി​ൽ ഡോ​ള​റി​നന്‍റെതി​ള​ക്കം വ​ർ​ധി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.