ക​ല്യാ​ൺ കൃ​ഷ്ണ​മൂ​ർ​ത്തി ഫ്ളി​പ്കാ​ർ​ട്ട് സി​ഇ​ഒ
Monday, January 9, 2017 3:06 PM IST
ബം​ഗ​ളൂ​രു: ക​ല്യാ​ൺ കൃ​ഷ്ണ​മൂ​ർ​ത്തി​യെ ഫ്ളി​പ്കാ​ർ​ട്ട് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു. ഫ്ളി​പ്കാ​ർ​ട്ട് സ​ഹ​സ്ഥാ​പ​ക​ൻ ബി​ന്നി ബ​ൻ​സാ​ൽ ഗ്രൂ​പ്പ് സി​ഇ​ഒ ആ​യി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ നി​യ​മ​നം. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ഫ്ളി​പ്കാ​ർ​ട്ടി​ന്‍റെ കൊ​മേ​ഴ്സ് യൂ​ണി​റ്റ് മേ​ധാ​വി​യാ​യാ​ണ് കൃ​ഷ്ണ​മൂ​ർ​ത്തി ഫ്ളി​പ്കാ​ർ​ട്ടി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ ഫ്ളി​പ്കാ​ർ​ട്ടി​ന്‍റെ പ്ര​ധാ​ന ഓ​ഹ​രി​യു​ട​മ​യാ​യ ടെ​ഗ​ർ ഗ്ലോ​ബ​ലിൽ എ​ക്സി​ക്യൂ​ട്ടീവാ​യി​രു​ന്നു.