ദം​ഗ​ലി​ന് എ​തി​രാ​ളി​ക​ളി​ല്ല, പി​കെ​യെ പി​ന്ത​ള്ളി ഒ​ന്നാ​മ​ത്
ദം​ഗ​ലി​ന് എ​തി​രാ​ളി​ക​ളി​ല്ല,  പി​കെ​യെ പി​ന്ത​ള്ളി ഒ​ന്നാ​മ​ത്
Monday, January 9, 2017 3:06 PM IST
മും​ബൈ: ആ​മി​ർ​ഖാന്‍റെ ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ദം​ഗ​ൽ 350 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടി​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ ചി​ത്ര​മെ​ന്ന ബ​ഹു​മ​തി​ക്ക് അ​ർ​ഹ​മാ​യി.

ഞാ​യ​റാ​ഴ്ച​വ​രെ ദം​ഗ​ലിന്‍റെ ക​ള​ക‌്ഷ​ൻ 345.3 കോ​ടി രൂ​പ​യാ​ണ്. ഡി​സ്നി ഇ​ന്ത്യ​യാ​ണ് ദം​ഗ​ൽ നി​ർ​മി​ച്ച​ത്. 340.8 കോ​ടി രൂ​പ ക​ളക്‌ഷ​ൻ നേ​ടി​യ ആ​മിറിന്‍റെ തന്നെ ചിത്രമായ പി​കെ​യെ​യാ​ണ് ദം​ഗ​ൽ മ​റി​ക​ട​ന്ന​ത്.

ഹ​രി​യാ​ന​യി​ലെ ഗു​സ്തി​താ​ര​മാ​യ മ​ഹാ​വീ​ർ സിം​ഗിന്‍റെയും മ​ക്ക​ളു​ടെ​യും ക​ഥ​പ​റ​യു​ന്ന ദം​ഗ​ൽ സൽമാൻ ഖാന്‍റെ ചി​ത്ര​ങ്ങളായ ബ​ജ്റം​ഗി ഭാ​യി​ജാ​നെ​യും സു​ൽ​ത്താ​നെ​യും ക​ള​ക്‌ഷനി​ൽ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി.

ബോ​ളി​വു​ഡി​ൽ ആ​ദ്യ​മാ​യി 100 കോ​ടി ക​ള​ക്‌ഷൻ നേ​ടി​യ ചി​ത്രമായ ഗ​ജി​നി​യി​ലും ആമിറാ​യി​രു​ന്നു നാ​യ​ക​ൻ.


ബോ​ളി​വു​ഡ് സി​നി​മ​യെ 200, 300 കോ​ടി ക്ല​ബ്ബു​ക​ളി​ൽ പ്ര​തി​ഷ്ഠി​ച്ച ത്രി ​ഇ​ഡി​യ​റ്റ്സ്, പി​കെ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ആ​മി​റാ​യി​രു​ന്നു നാ​യ​ക ​ക​ഥാ​പാ​ത്രം. പു​തി​യ ചി​ത്ര​ത്തോ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യെ 350 കോ​ടി ക്ല​ബ്ബി​ലെ​ത്തി​ച്ച ആ​മി​റി​നെ ട്വീ​റ്റു​ക​ളും പോ​സ്റ്റു​ക​ളും​കൊ​ണ്ട് ആ​രാ​ധ​ക​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൊ​ണ്ടാ​ടു​ക​യാ​ണ്.

ഒ​രു ക​ലാ​കാ​ര​നു ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും ഹൃ​ദ്യ​മാ​യ പ്ര​തി​ക​ര​ണ​മാ​ണി​തെ​ന്ന് ആ​മി​ർ പ്ര​തി​ക​രി​ച്ചു.

ദം​ഗ​ൽ ത​ങ്ങ​ളു​ടെ ഏ​റ്റ​വും പ്രി​യ​പ്പെട്ട ചി​ത്ര​മാ​ണെ​ന്നു ഡി​സ്നി ഇ​ന്ത്യ സ്റ്റു​ഡി​യോ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മൃ​ത പാെ ​പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.