പ്ര​ത്യേ​ക നി​ര​ക്കു​ക​ളു​മാ​യി സി​ൽ​ക്ക് എ​യ​ർ
പ്ര​ത്യേ​ക നി​ര​ക്കു​ക​ളു​മാ​യി  സി​ൽ​ക്ക് എ​യ​ർ
Tuesday, January 10, 2017 1:46 PM IST
കൊ​ച്ചി: സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ പ്രാ​ദേ​ശി​ക വി​ഭാ​ഗ​മാ​യ സി​ൽ​ക്ക് എ​യ​ർ 2017 ലെ ​പ്ര​ത്യേ​ക നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ജൂ​ണ്‍ 30 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് ജ​നു​വ​രി 31നു​ള്ളി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്താ​ൽ ഈ ​ആ​നു​കൂ​ല്യം സ്വ​ന്ത​മാ​ക്കാ​മെ​ന്നു വി​മാ​ന​ക്ക​ന്പ​നി അ​ധി​കൃ​ത​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ജ​പ്പാ​ൻ, ചൈ​ന, ലാ​വോ​സ്, കം​ബോ​ഡി​യ, ഫി​ലി​പ്പീ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, താ​യ്‌ലൻ​ഡ് തു​ട​ങ്ങി​യ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളാ​ണ് പു​തി​യ നി​ര​ക്ക് മാ​റ്റ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സിം​ഗ​പ്പൂ​രി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര ടി​ക്ക​റ്റ് അ​ട​ക്കം എ​ല്ലാ നി​ര​ക്കു​ക​ളും 19,499 രൂ​പ മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.​


സി​ൽ​ക്ക് എ​യ​ർ മൊ​ബൈ​ൽ ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് 1500 രൂ​പ ലാ​ഭം നേ​ടാം. മാ​സ്റ്റ​ർ കാ​ർ​ഡ് വ​ഴി​യു​ള്ള പേ​മെ​ന്‍റു​ക​ൾ​ക്കാ​ണ് ഈ ലാഭം.​ പു​തി​യ നി​ര​ക്കു​ക​ൾ​ക്കാ​യി സി​ൽ​ക്ക് എ​യ​ർ മൊ​ബൈ​ൽ ആ​പ്പോ, സി​ൽ​ക്ക് എ​യ​ർ വെ​ബ്സൈ​റ്റോ (silkair.com), അംഗീകൃത സി​ൽ​ക്ക് എ​യ​ർ ടി​ക്ക​റ്റിം​ഗ് ഓ​ഫീ​സു​ക​ൾ വ​ഴി​യോ ബു​ക്ക് ചെ​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.