ട്രാ​വ​ൽ ഫെ​സ്റ്റി​വ​ൽ പ്ര​മോ​ഷ​നു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്
ട്രാ​വ​ൽ ഫെ​സ്റ്റി​വ​ൽ പ്ര​മോ​ഷ​നു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്
Wednesday, January 11, 2017 1:29 PM IST
ദോ​ഹ, ഖ​ത്ത​ർ: ട്രാ​വ​ൽ ഫെ​സ്റ്റി​വ​ൽ 2017മായി ഖ​ത്ത​ർ എ​യ​ർ​വേ​സ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ് ക്ലാ​സി​ലും ഇ​ക്കോ​ണ​മി ക്ലാ​സി​ലും അ​സാ​ധാ​ര​ണ​മാ​യ ഓ​ഫ​റു​ക​ളാ​ണ് അ​വ​ത​രി​ക്ക​പ്പെ​ടു​ന്ന​ത്.

സ്പെ​ഷ​ൽ ക​ന്പാ​നി​യ​ൻ ഫെ​യ​റു​ക​ൾ, ഗ്രൂ​പ്പ് ബു​ക്കിം​ഗ് ഡി​സ്കൗ​ണ്ടു​ക​ൾ, കി​ഡ്സ് ഫ്ലൈ ​ഫ്രീ ഓ​ഫ​റു​ക​ൾ എ​ന്നി​വ​യാ​ണ് ജ​നു​വ​രി ഒ​ന്പ​തു മു​ത​ൽ 16 വ​രെ​യു​ള്ള കാ​ലാ​വ​ധി​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​യ​ർ​ലൈ​ൻ​സി​ന്‍റെ ആ​ഗോ​ള ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ലേ​ക്ക് സീ​റോ ഫെ​യ​ർ ഗോ​ൾ​ഡ​ൻ ടി​ക്ക​റ്റ് സെ​ർ​ച്ച് ചെ​യ്ത് ക​ണ്ടെ​ത്താ​ൻ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ഫോ​ളോ​വ​ർ​മാ​ർ​ക്ക് ട്രാ​വ​ൽ ഫെ​സ്റ്റി​വ​ൽ ഓ​ണ്‍​ലൈ​ൻ ട്ര​ഷ​ർ ഹ​ണ്ട് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​യ​ർ​ലൈ​നി​ന്‍റെ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, ട്വി​റ്റ​ർ പേ​ജു​ക​ളി​ൽ സെ​യ്ൽ കാ​ലാ​വ​ധി​യി​ലു​ട​നീ​ളം ഇ​ത്ത​രം ഓ​ഫ​റു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള സൂ​ച​ക​ങ്ങ​ൾ ല​ഭ്യ​മാ​യി​രി​ക്കും.
2017 ജ​നു​വ​രി 11 മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ​യാ​യി​രി​ക്കും യാ​ത്രാ കാ​ലാ​വ​ധി.

qatarairways.com , ഖ​ത്ത​ർ എ​യ​ർ​വേസ് സെ​യി​ൽ​സ് ഏ​ജന്‍റ് എന്നിവ വ​ഴി​ പ്ര​മോ​ഷ​ൻ ഓ​ഫ​ർ നേ​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.