സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ മൂന്നാംപാദ അറ്റാദായം 111.38 കോടി രൂപ
Wednesday, January 11, 2017 1:29 PM IST
കൊ​​ച്ചി: സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്ക് 2016-2017ലെ ​​മൂ​​ന്നാം ​​പാ​​ദ​​ത്തി​​ൽ 111.38 കോ​​ടി രൂ​​പ​​യു​​ടെ അ​​റ്റാ​​ദാ​​യം രേ​​ഖ​​പ്പെ​​ടു​​ത്തി. അ​​റ്റാ​​ദാ​​യ​​ത്തി​​ൽ 9.59 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ച​​താ​​യി ബാ​​ങ്കി​​ന്‍റെ എം​​ഡി​​യും സി​​ഇ​​ഒ​​യു​​മാ​​യ വി.​​ജി. മാ​​ത്യു പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.

പ്ര​​വ​​ർ​​ത്ത​​ന​​ലാ​​ഭ​​ത്തി​​ൽ 43.30 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. വാ​​യ്പ​​ക​​ൾ 11.41 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു. നി​​ക്ഷേ​​പ​​ങ്ങ​​ളി​​ൽ 19.00 ശ​​ത​​മാ​​നം ആ​​ണു വ​​ർ​​ധ​​ന. മൊ​​ത്തം ബി​​സി​​ന​​സി​​ൽ 15.72 ശ​​ത​​മാ​​നം, ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ട്, സേ​​വിം​​ഗ് അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ 33.96 ശ​​ത​​മാ​​നം, എ​​ൻ​​ആ​​ർ​​ഐ നി​​ക്ഷേ​​പ​​ങ്ങ​​ളി​​ൽ 20.28 ശ​​ത​​മാ​​നം, അ​​റ്റ പ​​ലി​​ശ ലാ​​ഭ​​ത്തി​​ൽ 2.65 ശ​​ത​​മാ​​നം, ഇ​​ത​​ര​​ വ​​രു​​മാ​​ന​​ത്തി​​ൽ 68.61 ശ​​ത​​മാ​​നം എ​​ന്നി​​ങ്ങ​​നെ​​യാ​​ണു ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തെ ഇ​​തേ പാ​​ദ​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ഴു​​ള്ള വ​​ള​​ർ​​ച്ച​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

മൊ​​ത്തം വാ​​യ്പ 4,633 കോ​​ടി രൂ​​പ വ​​ർ​​ധി​​ച്ചു 45,234 കോ​​ടി രൂ​​പ​​യാ​​യി. എ​​സ്എം​​ഇ, ഭ​​വ​​ന, കാ​​ർ​​ഷി​​ക, വാ​​ഹ​​ന വാ​​യ്പ​​ക​​ളി​​ലും വ​​സ്തു​​വി​​ന്‍റെ ഈ​​ടിന്മേ​​ലു​​ള്ള വാ​​യ്പ​​ക​​ളി​​ലും മി​​ക​​ച്ച വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കാ​​ൻ ബാ​​ങ്കി​​നാ​​യി. മൊ​​ത്തം നി​​ഷ്ക്രി​​യ ആ​​സ്തി ശ​​ത​​മാ​​നം തൊ​​ട്ടു​​മു​​ന്പ​​ത്തെ പാ​​ദ​​ത്തെ അ​​പേ​​ക്ഷി​​ച്ചു ര​​ണ്ട് ബേ​​സി​​ക് പോ​​യി​​ന്‍റു​​ക​​ൾ വ​​ർ​​ധി​​ച്ചു.

കാ​​ർ​​ഷി​​ക, എ​​സ്എം​​ഇ വാ​​യ്പ​​ക​​ൾ 15.09 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു. ഭ​​വ​​ന വാ​​യ്പ​​ക​​ളി​​ലും വ​​സ്തു ഈ​​ടിന്മേലു​​ള്ള വാ​​യ്പ​​ക​​ളി​​ലും 33.34 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി. വാ​​ഹ​​ന​​വാ​​യ്പക​​ളി​​ലെ വ​​ള​​ർ​​ച്ച 29.25 ശ​​ത​​മാ​​ന​​മാ​​ണ്.


നി​​ക്ഷേ​​പ​​ങ്ങ​​ൾ 10,153 കോ​​ടി രൂ​​പ വ​​ർ​​ധി​​ച്ച് 63,595 കോ​​ടി രൂ​​പ​​യാ​​യി. ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ട് സേ​​വിം​​ഗ്സ് അ​​ക്കൗ​​ണ്ടി​​ൽ 4,197 കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യോ​​ടെ 16,486 കോ​​ടി രൂ​​പ​​യാ​​യി. മൊ​​ത്തം നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ 25 ശ​​ത​​മാ​​നം ആ​​ണ് ക​​റ​​ന്‍റ് ആ​​ൻ​​ഡ് സേ​​വിം​​ഗ്സ് അ​​ക്കൗ​​ണ്ട് (കാ​​സ).

എ​​ൻ​​ആ​​ർ​​ഐ നി​​ക്ഷേ​​പ​​ങ്ങ​​ൾ 25.39 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 27.11 ശ​​ത​​മാ​​ന​​മാ​​യി. ഗ​​ൾ​​ഫി​​ൽ​​നി​​ന്നു​​ള്ള എ​​ൻ​​ആ​​ർ​​ഐ പ​​ണ​​ത്തി​​ൽ കു​​റ​​വു​​ണ്ടാ​​യെ​​ങ്കി​​ലും ബാ​​ങ്കി​​ന്‍റെ എ​​ൻ​​ആ​​ർ​​ഐ നി​​ക്ഷേ​​പ​​ത്തി​​ൽ 20.28 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യി. മൊ​​ത്തം ബി​​സി​​ന​​സ് 14,786 കോ​​ടി രൂ​​പ വ​​ർ​​ധി​​ച്ചു 1,08,829 രൂ​​പ​​യാ​​യി

2016 ഡി​​സം​​ബ​​ർ 31 ലെ ​​ക​​ണ​​ക്ക് പ്ര​​കാ​​രം ബാ​​ങ്കി​​ന്‍റെ മൂ​​ല​​ധ​​ന പ​​ര്യാ​​പ്ത അ​​നു​​പാ​​തം 11.05 ശ​​ത​​മാ​​ന​​മാ​​ണ്.

2016 ഡി​​സം​​ബ​​ർ 21നു ​​ചേ​​ർ​​ന്ന ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ ബി​​സി​​ന​​സ് വി​​പു​​ലീ​​ക​​രി​​ക്കാ​​നും ഭാ​​വി​​യി​​ലെ മൂ​​ല​​ധ​​ന ആ​​വ​​ശ്യ​​ങ്ങ​​ൾ നി​​റ​​വേ​​റ്റു​​ന്ന​​തി​​നു​​മാ​​യി നി​​ല​​വി​​ലു​​ള്ള ഓ​​ഹ​​രി​​യു​​ട​​മ​​ക​​ൾ​​ക്ക് റൈ​​റ്റ്സ് ഇ​​ഷ്യു ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. 1:3 എ​​ന്ന അ​​നു​​പാ​​ത​​ത്തി​​ലാ​​ണ് അ​​വ​​കാ​​ശ​​ഓ​​ഹ​​രി ന​​ൽ​​കു​​ക.

പ്രീ​​മി​​യ​​ം 13 രൂ​​പ അ​​ട​​ക്കം ഇ​​ക്വി​​റ്റി ഓ​​ഹ​​രി​​ക്ക് 14 രൂ​​പ​​യാ​​യി​​രി​​ക്കും റൈ​​റ്റ്സ് ഇ​​ഷ്യു നി​​ര​​ക്ക്. മി​​ക​​ച്ച സേ​​വ​​ന​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​ര​​ങ്ങ​​ളും ബാ​​ങ്ക് നേ​​ടി​​യി​​ട്ടു​​ണ്ടെ​​ന്നും വി.​​ജി. മാ​​ത്യു ചൂ​​ണ്ടി​​ക്കാ​​ട്ടി. ചെ​​യ​​ർ​​മാ​​ൻ സ​​ലിം ഗം​​ഗാ​​ധ​​ര​​നും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.