മാരുതി സുസുകി ഇഗ്‌നിസ് പുറത്തിറങ്ങി
മാരുതി സുസുകി ഇഗ്‌നിസ് പുറത്തിറങ്ങി
Friday, January 13, 2017 2:03 PM IST
ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​കി ഇ​ന്ത്യ പു​തി​യ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ല​ായ ഇ​ഗ്‌​നി​സി​നെ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. സി​ഗ്‌മ, ഡെ​ൽ​റ്റ, സീ​റ്റ, ആ​ൽ​ഫ എ​ന്നീ വേ​രി​യ​ന്‍റു​ക​ളി​ൽ ഇ​റ​ങ്ങു​ന്ന ഇ​ഗ്‌​നി​സി​ന് 4.59 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം ഡ​ൽ​ഹി) മു​ത​ലാ​ണ് വി​ല. 1.2 ലി​റ്റ​ർ പെ​ട്രോ​ൾ, 1.3 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നു​ക​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ഇ​ഗ്‌​നി​സ് 5 സ്പീ​ഡ് മാ​ന്വ​ൽ ഗി​യ​ർ​ബോ​ക്സി​ലും സീ​റ്റാ, ഡെ​ൽ​റ്റാ വേ​രി​യ​ന്‍റു​ക​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ​ബോ​ക്സി​ലും ല​ഭ്യ​മാ​ണ്. പെ​ട്രോ​ളി​ന് 20.89 കി​ലോ​മീ​റ്റ​റും ഡീ​സ​ലി​ന് 26.80 കി​ലോ​മീ​റ്റ​റു​മാ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന മൈ​ലേ​ജ്.

എ​ൽ​ഇ​ഡി പ്രോ​ജ​ക്റ്റ​ഡ് ഹെ​ഡ്‌​ലൈ​റ്റ്, ഡു​വ​ൽ ടോ​ൺ എ​ക്സ്റ്റീ​രി​യ​ർ പെ​യി​ന്‍റ് ഷേ​ഡ്, 15 ഇ​ഞ്ച് ബ്ലാ​ക്ക് അ​ലോ​യി വീ​ലു​ക​ൾ, സ്മാ​ർ​ട്ട് പ്ലേ ​ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, ഡു​വ​ൽ എ​യ​ർ​ബാ​ഗ്, ആ​ന്‍റി ലോക് ബ്രേ​ക്കിം​ഗ് സി​സ്റ്റം (എ​ബി​എ​സ്) തു​ട​ങ്ങി​യ​വ തു​ട​ങ്ങി​യ​വ ഇ​ഗ്‌​നി​സി​ൽ ന​ല്കി​യി​ട്ടു​ണ്ട്. വേ​രി​യ​ന്‍റ് അ​നു​സ​രി​ച്ച് മാ​റ്റ​മു​ണ്ടാ​കും.


വി​റ്റാ​ര ബ്ര​സയ്ക്കു സ​മാ​ന​മാ​യ ഡു​വ​ൽ ടോ​ൺ ക​ള​ർ സീ​റ്റ, ആ​ൽ​ഫ വേ​രി​യ​ന്‍റു​ക​ൾ​ക്കു മാ​ത്ര​മാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്. അ​പ്ടൗ​ൺ റെ​ഡ്-​മി​ഡ്‌​ലൈ​റ്റ് ബ്ലാ​ക്ക്, ടി​ൻ​സെ​ൽ ബ്ലൂ-​മി​ഡ്നൈ​റ്റ് ബ്ലാ​ക്ക്, ടി​ൻ​സെ​ൽ ബ്ലൂ-​പേ​ൾ ആ​ർ​ക്ടി​ക് വൈ​റ്റ് എ​ന്നി കോം​പി​നേ​ഷ​നു​ക​ളാ​ണ് ഡു​വ​ൽ ടോ​ണി​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.