ചെ​റു​ക​ട​ക​ൾ ഒ​ന്നി​പ്പി​ച്ച് ഷോ​പ്പിം​ഗ് ബ​സാ​റു​ക​ൾ ത​യാ​റാ​ക്കാ​ൻ സ​ഹാ​യം ചെ​യ്യും: തോ​മ​സ് ഐ​സ​ക്
ചെ​റു​ക​ട​ക​ൾ ഒ​ന്നി​പ്പി​ച്ച് ഷോ​പ്പിം​ഗ്  ബ​സാ​റു​ക​ൾ ത​യാ​റാ​ക്കാ​ൻ  സ​ഹാ​യം ചെ​യ്യും: തോ​മ​സ് ഐ​സ​ക്
Tuesday, January 17, 2017 1:44 PM IST
കൊ​​​ച്ചി: ചെ​​​റു​​​ക​​​ട​​​ക​​​ൾ ഒ​​​ന്നി​​​പ്പി​​​ച്ച് ഷോ​​​പ്പിം​​​ഗ് മാ​​​ളു​​​ക​​​ളെ വെ​​​ല്ലു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ഷോ​​​പ്പിം​​​ഗ് ബ​​​സാ​​​റു​​​ക​​​ളാ​​​ക്കി മാ​​​റ്റാ​​​ൻ ത​​​യാ​​​റാ​​​യാ​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്. എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​ൽ വ്യാ​​​പാ​​​രി ക്ഷേ​​​മ ബോ​​​ർ​​​ഡി​​​ന്‍റെ സം​​​സ്ഥാ​​​ന​​ത​​​ല പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ​​​ലി​​​യ ഷോ​​​പ്പിം​​​ഗ് മാ​​​ളു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ളെ നി​​​ർ​​​ബ​​​ന്ധി​​​ക്കി​​​ല്ല. പ​​​ക​​​രം ചെ​​​റു​​​കി​​​ട​​​വ്യാ​​​പാ​​​രി​​​ക​​​ൾ ഒ​​​രു​​​മി​​​ച്ച് ചേ​​​ർ​​​ന്ന് ബ​​​സാ​​​റു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള​​​ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ന്യാ​​​യ​​​വി​​​ല​​​യ്ക്കു ന​​​ല്കു​​​ക​​​യും ചെ​​​യ്യ​​​ണം. ഇ​​​തി​​​ന് ത​​​യാ​​​റാ​​​യി ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​ന്നാ​​​ൽ എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സ​​​ഹാ​​​യ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽനി​​​ന്നു​​​ണ്ടാ​​​കും. 14.5 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ ക്ഷേ​​​മ​​​നി​​​ധി​​​ക്ക് കൈ​​​മാ​​​റി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ കു​​​ടി​​​ശി​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. 26500 രൂ​​​പ മു​​​ത​​​ൽ 38050 രൂ​​​പ വ​​​രെ​​​യാ​​​ണ് കു​​​ടി​​​ശി​​​ക​​​യാ​​​യി വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​ത്. വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ന് ഇ​​​നി കാ​​​ല​​​താ​​​മ​​​സം ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. വ്യാ​​​പാ​​​രി ക്ഷേ​​​മ ബോ​​​ർ​​​ഡ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഇ.​​​എ​​​സ്. ​​​ബി​​​ജു, കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​തി(​​​കെ​​​വി​​​വി​​​ഇ​​​എ​​​സ്) എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ.​​​എം. ഇ​​​ബ്രാ​​​ഹിം, കേ​​​ര​​​ള സ്റ്റേ​​​റ്റ് വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി സ​​​മി​​​തി എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി സി.​​​എ. ജ​​​ലീ​​​ൽ, വ്യാ​​​പാ​​​രി ക്ഷേ​​​മ ബോ​​​ർ​​​ഡ് മെ​​​ന്പ​​​ർ സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​സ് മി​​​നി, മെ​​​ംബർ കെ.​​​എ​​​ൻ. മ​​​ർ​​​സൂ​​​ക്ക് തു​​​ട​​​ങ്ങി​​​യ​​​വ​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.