സ്നാപ്ഡീലിന്‍റെ നഷ്ടം കൂടി
സ്നാപ്ഡീലിന്‍റെ നഷ്ടം കൂടി
Wednesday, January 18, 2017 2:00 PM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ പ്ര​മു​ഖ ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ സ്നാ​പ്ഡീ​ലി​ന്‍റെ ന​ഷ്ടം ഇ​ര​ട്ടി​യില​ധി​ക​മാ​യി ഉ‍യ​ർ​ന്നു. 2016 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സ്നാ​പ്ഡീ​ലി​ന്‍റെ ന​ഷ്ടം 2,960 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. തൊ​ട്ടു ത​ലേ വ​ർ​ഷം 1,319 കോ​ടി രൂ​പ​യാ​യി​രു​ന്നു ന​ഷ്ടം. എ​തി​രാ​ളി​ക​ളാ​യ ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട് എ​ന്നീ ക​മ്പ​നി​ക​ളു​മാ​യു​ള്ള മ​ൽ​സ​ര​മാ​ണ് ന​ഷ്ടം ഉ​യ​ർ​ത്തി​യ​ത്. വ​രു​മാ​നം 1,456 കോ​ടി​യാ​യി ഉ‍യ​ർ​ന്നു. തൊ​ട്ടു ത​ലേ വ​ർ​ഷ​ത്തേ​ക്കാ​ളും 56 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.