അടുത്ത വർഷം വിസ്താര അന്താരാഷ്‌ട്ര സർവീസുകൾ തുടങ്ങും
അടുത്ത വർഷം വിസ്താര അന്താരാഷ്‌ട്ര സർവീസുകൾ തുടങ്ങും
Monday, February 13, 2017 10:35 AM IST
മും​ബൈ: കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​ൻ വി​സ്താര. ടാ​റ്റാ സ​ൺ​സി​ന്‍റെ​യും സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ വി​സ്താ​ര അ​ടു​ത്ത വ​ർ​ഷം മ​ധ്യ​ത്തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​മെ​ന്ന് വി​സ്താ​ര ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ സ​ഞ്ജീ​വ് ക​പൂ​ർ അ​റി​യി​ച്ചു.

‌ഇ​പ്പോ​ൾ 13 എ​യ​ർ​ബ​സ് എ320 ​വി​മാ​ന​ങ്ങ​ളു​ള്ള വി​സ്താ​രയ്ക്ക് അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ അ​ത് 20 ആ​യി ഉ​യ​രും. നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഇ​തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നു​ള്ള ലൈ​സ​ൻ​സ് ല​ഭി​ക്കും.


ഏ​പ്രി​ൽ മു​ത​ൽ എ320​ന്‍റെ പ​രി​ഷ്ക​രി​ച്ച വി​മാ​ന​ങ്ങ​ളാ​യി​രി​ക്കും വി​സ്താ​ര​യ്ക്കു​വേ​ണ്ടി സ​ർ​വീ​സ് ന​ട​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.