10,000 കോടി ഡോളർ ലക്ഷ്യവുമായി ഇന്ത്യ - യുഎഇ വ്യാപാരം
10,000 കോടി ഡോളർ ലക്ഷ്യവുമായി  ഇന്ത്യ - യുഎഇ വ്യാപാരം
Wednesday, February 15, 2017 1:40 PM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ. 2020 ആകുന്പോഴേക്കും യു​എ​ഇ- ഇ​ന്ത്യ വ്യാ​പാ​രം 10,000 കോടി ഡോ​ള​റി​ലെ​ത്തു​മെ​ന്ന് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ് ഇ​ന്ത്യ ഇ​ൻ​ഡ​സ്ട്രി(​സി‌ഐ​ഐ) റി​പ്പോ​ർ​ട്ട്. ഇ​പ്പോ​ൾ ഇ​ത് 6,000 കോടി ഡോ​ള​റാ​ണ്.

ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ​ക്ക് യു​എ​ഇ പോ​ലു​ള്ള മി​ഡി​ൽ ഈ​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ലെ ക​ന്പ​നി​ക​ളു​മാ​യു​ള്ള വ്യാ​പാ​രം ബ​ന്ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ന്നും വി​ദേ​ശ വ്യാ​പാ​ര ബ​ന്ധം കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​ക്കു​ന്ന​തി​നു കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​ഐ​ഐ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.