ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​ച്ചു, ഇ​​​റ​​​ക്കു​​​മ​​​തി​​​യും
ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​ച്ചു, ഇ​​​റ​​​ക്കു​​​മ​​​തി​​​യും
Wednesday, February 15, 2017 1:40 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ​​​വി​​​പ​​​ണി​​​ക​​​ളി​​​ലെ ഉ​​​ണ​​​ർ​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം മാ​​​സ​​​വും ഇ​​​ന്ത്യ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ചെ​​​റി​​​യ വ​​​ർ​​​ധ​​​ന. ജ​​​നു​​​വ​​​രി​​​യി​​​ൽ ക​​​യ​​​റ്റു​​​മ​​​തി 4.32 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 2211.5 കോ​​​ടി ഡോ​​​ള​​​റാ​​​യി (1.51 ല​​​ക്ഷം കോ​​​ടി രൂ​​​പ). അ​​​മേ​​​രി​​​ക്ക (2.63 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന), യൂ​​​റോ​​​പ്പ് (5.47 ശ​​​ത​​​മാ​​​നം), ജ​​​പ്പാ​​​ൻ (13.43 ശ​​​ത​​​മാ​​​നം) തു​​​ട​​​ങ്ങി​​​യ വി​​​പ​​​ണി​​​ക​​​ളി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​ച്ചു. ചൈ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി 1.51 ശ​​​ത​​​മാ​​​നം കു​​​റ​​​യു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്.

ഏ​​​പ്രി​​​ൽ-​​​ജ​​​നു​​​വ​​​രി കാ​​​ല​​​മെ​​​ടു​​​ത്താ​​​ൽ ക​​​യ​​​റ്റു​​​മ​​​തി 1.09 ശ​​​ത​​​മാ​​​നം കൂ​​​ടി 22092.28 കോ​​​ടി ഡോ​​​ള​​​ർ (14.85 ല​​​ക്ഷം കോ​​​ടി രൂ​​​പ) ആ​​​യി.

ഇ​​​റ​​​ക്കു​​​മ​​​തി ജ​​​നു​​​വ​​​രി​​​യി​​​ൽ 10.7 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. 3196 കോ​​​ടി ഡോ​​​ള​​​ർ (2.18 ല​​​ക്ഷം കോ​​​ടി രൂ​​​പ) ആ​​​യി. ഏ​​​പ്രി​​​ൽ-​​​ജ​​​നു​​​വ​​​രി​​​യി​​​ലെ ഇ​​​റ​​​ക്കു​​​മ​​​തി 30731 കോ​​​ടി ഡോ​​​ള​​​ർ (20.66 ല​​​ക്ഷം കോ​​​ടി രൂ​​​പ) ആ​​​ണ്.


ക്രൂ​​​ഡ് ഓ​​​യി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് ചെ​​​ല​​​വ് ജ​​​നു​​​വ​​​രി​​​യി​​​ൽ 61 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 814 കോ​​​ടി ഡോ​​​ള​​​റാ​​​യി. ഏ​​​പ്രി​​​ൽ-​​​ജ​​​നു​​​വ​​​രി​​​യി​​​ൽ 6906 കോ​​​ടി ഡോ​​​ള​​​റാ​​​ണ് ക്രൂ​​​ഡ് ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചെ​​​ല​​​വ്.

ഏ​​​പ്രി​​​ൽ-​​​ജ​​​നു​​​വ​​​രി​​​യി​​​ൽ വ്യാ​​​പാ​​​ര​​​ക​​​മ്മി 19.82 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 8639 കോ​​​ടി ഡോ​​​ള​​​റാ​​​യി. ജ​​​നു​​​വ​​​രി​​​യി​​​ൽ ക​​​മ്മി വ​​​ർ​​​ധി​​​ച്ച് 984 കോ​​​ടി ഡോ​​​ള​​​റാ​​​യി​​​രു​​​ന്നു.

ജ​​​നു​​​വ​​​രി​​​യി​​​ൽ സ്വ​​​ർ​​​ണം ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചെ​​​ല​​​വ് 30 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ ്204 കോ​​​ടി ഡോ​​​ള​​​റാ​​​യി​​​രു​​​ന്നു. സ്വ​​​ർ​​​ണം ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ അ​​​ള​​​വും കു​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.