എയർ ഇന്ത്യയുടെ പുതിയ വിമാനം എത്തി
എയർ ഇന്ത്യയുടെ പുതിയ വിമാനം എത്തി
Thursday, February 16, 2017 1:37 PM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ​യു​ടെ ആ​ദ്യ എ​യ​ർ​ബ​സ് 320 നി​യോ വി​മാ​നം എ​ത്തി. കൂ​ടു​ത​ൽ ഇ​ന്ധ​ന​ക്ഷ​മ​ത​യു​ള്ള നി​യോ വി​ഭാ​ഗ​ത്തി​ലു​ള്ള 13 വി​മാ​ന​ങ്ങ​ൾ​കൂ​ടി ഈ ​വ​ർ​ഷം എ​യ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കും. 2019 മാ​ർ​ച്ച് ആ​കു​ന്പോ​ഴേ​ക്കും ഈ ​ഇ​നം 29 വി​മാ​ന​ങ്ങ​ൾ എ​യ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കും. 12 ബി​സി​ന​സ് ക്ലാ​സ് സീ​റ്റു​ക​ളു​ൾ​പ്പെ​ടെ മൊ​ത്തം 162 സീ​റ്റു​ക​ളാ​ണ് എ 320 ​നി​യോ (ന്യൂ ​എ​ൻ​ജി​ൻ ഓ​പ്ഷ​ൻ) വി​മാ​ന​ത്തി​നു​ള്ള​ത്.

പു​തി​യ വി​മാ​ന​ങ്ങ​ൾ ഉപയോ ഗിച്ച് അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നാ​ണ് ശ്ര​മി​ക്കു​ക​യെ​ന്ന് എ​യ​ർ ഇ​ന്ത്യ സി​എം​ഡി അ​ശ്വ​നി ലോ​ഹാ​നി പ​റ​ഞ്ഞു.

ഇ​തോ​ടെ എ​യ​ർ ഇ​ന്ത്യ നി​യോ വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ക​മ്പ​നി​യാ​യി. ഇ​ൻ​ഡി​ഗോ​യ്ക്കും ഗോ ​എ​യ​റി​നും എ320 ​നി​യോ വി​മാ​ന​ങ്ങ​ളു​ണ്ട്. മ​റ്റു ക​മ്പ​നി​ക​ളെ​ല്ലാം പ്രാ​ട്ട് ആ​ൻ​ഡ് വി​റ്റ്നി എ​ൻ​ജി​നു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.