ഇ​സാ​ഫ് ബാ​ങ്ക് അടുത്ത മാസം 17ന്
Saturday, February 18, 2017 1:31 PM IST
തൃ​​​ശൂ​​​ർ: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മാ​​​ർ​​​ച്ച് 17 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തൃ​​​ശൂ​​​രി​​​ലെ ലു​​​ലു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും.

മ​​​ണ്ണു​​​ത്തി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഇ​​​സാ​​​ഫ് ബാ​​​ങ്കി​​​ന് ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം കേ​​​ര​​​ള​​​ത്തി​​​ൽ അ​​​മ്പ​​തും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മു​​​പ്പ​​​ത്ത​​​ഞ്ചും ശാ​​​ഖ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ഇ​​​സാ​​​ഫ് മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സ് അ​​​റി​​​യി​​​ച്ചു.


റി​​​സ​​​ർ​​​വ് ബാ​​​ങ്ക് 2015 ൽ ​​​രാ​​​ജ്യ​​​ത്ത് അ​​​നു​​​വ​​​ദി​​​ച്ച 10 ചെ​​​റു​​​കി​​​ട ബാ​​​ങ്കു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണ് ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക്. നോ​​​ബ​​​ൽ സ​​​മ്മാ​​​ന ജേ​​​താ​​​വ് പ്ര​​​ഫ. മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സ് ആ​​​രം​​​ഭി​​​ച്ച ബം​​​ഗ്ലാ​​​ദേ​​​ശ് ഗ്രാ​​​മീ​​​ണ്‍ ബാ​​​ങ്കാ​​​ണ് 1992-ൽ ​​​ഇ​​​സാ​​​ഫി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​നു പ്ര​​​ചോ​​​ദ​​​ന​​​മാ​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ഥ​​​മ മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ് സം​​​രം​​​ഭ​​​മാ​​​യ ഇ​​​സാ​​​ഫി​​​ന് കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടെ 10 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 285 ശാ​​​ഖ​​​ക​​​ളു​​​ണ്ട്. ഇ​​​തി​​​ൽ 104 ശാ​​​ഖ​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.