ഒരേയൊരു കോഹ്‌ലി
ഒരേയൊരു കോഹ്‌ലി
Monday, February 20, 2017 1:36 PM IST
ബം​ഗ​ളൂ​രു/​മും​ബൈ: ഒ​രു ബ്രാ​ൻ​ഡു​മാ​യി 100 കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ ക​രാ​ർ ഒ​പ്പി​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ കാ​യി​ക​താ​ര​മാ​യി വി​രാ​ട് കോ​ഹ്‌​ലി. സ്പോ​ർ​ട്സ് ബ്രാ​ൻ​ഡ് പ്യൂ​മ​യു​മാ​യി 110 കോ​ടി രൂ​പ​യു​ടെ ക​രാ​റാ​ണ് കോ​ഹ്‌​ലി ഒ​പ്പി​ട്ട​ത്. ക​രാ​ർ കാ​ലാ​വ​ധി എ​ട്ടു വ​ർ​ഷ​മാ​ണ്. ഇ​തോ​ടെ പ്യൂ​മ​യു​ടെ ഗ്ലോ​ബ​ൽ അം​ബാ​സ​ഡ​ർ​മാ​രാ​യ ഉ​സൈ​ൻ ബോ​ൾ​ട്ട്, അ​സ​ഫ പ​വ​ൽ, തി​യ​റി ഹെ​ന്‍‌​റി, ഒ​ളി​വ​ർ ജി​റൂ​ദ് എ​ന്നി​വ​രു​ടെ​യൊ​പ്പം കോ​ഹ്‌​ലി​യും എ​ണ്ണ​പ്പെ​ടും.


എ​ട്ടു വ​ർ​ഷ​ത്തെ ക​രാ​ർ ബ്രാ​ൻ​ഡു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ അ​പൂ​ർ​വ​മാ​ണ്. നി​ശ്ചി​ത തു​ക​യ്ക്കൊ​പ്പം ക​ന്പ​നി​യു​ടെ ബി​സി​ന​സ് പ്ര​ക​ട​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ടാ​ൽ റോ​യ​ൽ​റ്റി​യും ല​ഭി​ക്കും. യു​കെ, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, മി​ഡി​ൽ ഈ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​യി​രി​ക്കും കോ​ഹ്‌​ലി പ്യൂ​മ​യു​മാ​യി സ​ഹ​ക​രി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.