ടാറ്റാ കന്പനികൾ നായകസ്ഥാനത്ത്: ചന്ദ്രശേഖരൻ
ടാറ്റാ കന്പനികൾ നായകസ്ഥാനത്ത്:  ചന്ദ്രശേഖരൻ
Tuesday, February 21, 2017 1:27 PM IST
മും​ബൈ: ടാ​റ്റാ ഗ്രൂ​പ്പ് ക​ന്പ​നി​ക​ൾ മ​റ്റു​ള്ള​വ​രെ പി​ഞ്ചെ​ല്ലു​ക​യ​ല്ല, ന​യി​ക്കു​ക​യാ​ണു ചെ​യ്യു​ക എ​ന്നു ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ പു​തി​യ മേ​ധാ​വി എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ.

ഗ്രൂ​പ്പി​ന്‍റെ മാ​തൃ​ക​ന്പ​നി​യാ​യ ടാ​റ്റാ​സ​ൺ​സി​ന്‍റെ ചെ​യ​ർ​മാ​നാ​യി സ്ഥാ​ന​മേ​റ്റ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രോ മേ​ഖ​ല​യി​ലും ടാ​റ്റാ ക​ന്പ​നി​ക​ളെ നേ​തൃ​സ്ഥാ​ന​ത്തെ​ത്തി​ക്കു​മെ​ന്നും ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്കു വ​ർ​ധി​ച്ച ആ​ദാ​യം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ല​ധ​നം കു​റേ​ക്കൂ​ടി ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കും. ഗ്രൂ​പ്പി​ന്‍റെ കൂ​ട്ടാ​യ​ശേ​ഷി ഒ​ന്നി​ച്ചു​ള്ള വ​ള​ർ​ച്ച​യ്ക്കാ​യി സ​മാ​ഹ​രി​ക്കും.

ഗ്രൂ​പ്പ് ആ​സ്ഥാ​ന​മാ​യ ബോം​ബെ​ഹൗ​സി​ൽ ചെ​മ​ന്ന ടൈ ​ധ​രി​ച്ചെ​ത്തി​യ 53 കാ​ര​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ പ്ര​ഥ​മ ബോ​ർ​ഡ് യോ​ഗ​ത്തി​ലും സം​ബ​ന്ധി​ച്ചു. 150 വ​ർ​ഷ​മാ​യ ഗ്രൂ​പ്പി​ന്‍റെ പാ​ഴ്സി​യ​ല്ലാ​ത്ത പ്ര​ഥ​മ ചെ​യ​ർ​മാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ആ​വേ​ശ​നി​ർ​ഭ​ര​മാ​യ ഒ​രു ഇ-​മെ​യി​ൽ സ​ന്ദേ​ശ​വും അ​യ​ച്ചു. പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മൂ​ഹ​ങ്ങ​ളി​ൽ മാ​റ്റം ഉ​ള​വാ​ക്കാ​ൻ ക​ന്പ​നി​ക​ൾ​ക്കു ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

ച​ന്ദ്ര​ശേ​ഖ​ര​ൻ ടാ​റ്റാ സ​ൺ​സ് സാ​ര​ഥി​യാ​യി പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ൽ (ടി​സി​എ​സ്) ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി രാ​ജേ​ഷ് ഗോ​പി​നാ​ഥ​ൻ സ്ഥാ​ന​മേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.