സോളാർ പാർക്കുകൾക്ക് 8,100 കോടി രൂപ
സോളാർ പാർക്കുകൾക്ക് 8,100 കോടി രൂപ
Wednesday, February 22, 2017 1:35 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സോ​ളാ​ർ പാ​ർ​ക്കു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി 8,100 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​ മന്ത്രിസഭായോഗ ത്തിന്‍റെ അം​ഗീ​കാ​രം. 50 അ​ൾ​ട്രാ മെ​ഗാ സോ​ളാ​ർ പാ​ർ​ക്കു​ക​ൾ നി​ർ​മി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര ഊ​ർ​ജ​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു. പു​തി​യ പാ​ർ​ക്കു​ക​ൾ വ​ഴി സൗ​രോ​ർ​ജ​ത്തി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി​യു​ത്പാ​ദ​നം 40,000 മെ​ഗാ​വാ​ട്ടാ​യി ഉ​യ​ർ​ത്താ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി​യു​ടെ അ​ള​വ് കു​റ​ച്ച് സൗ​രോ​ർ​ജ​ത്തി​ന്‍റെ അ​ള​വ് ഉ​യ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കാ​നാ​ണ് ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക. 2022 ആ​കു​ന്പോ​ഴേ​ക്കും സൗ​രോ​ർ​ജ​ത്തി​നാ​യി ആ​റു ല​ക്ഷം കോ​ടി രൂ​പ​കൂ​ടി വ​ക​യി​രു​ത്താ​നും കേ​ന്ദ്ര സ​ർ​ക്കാ​രി​നു പ​ദ്ധ​തി​യു​ണ്ട്. 100 ജി​ഗാ വാ​ട്ടാ​ണ് ഉ​ത്പാ​ദ​ന​ല​ക്ഷ്യം.


8,100 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​വ​ഴി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 500 മെ​ഗാ വാ​ട്ട് വീ​തം ശേ​ഷി​യു​ള്ള 50 സോ​ളാ​ർ പാ​ർ​ക്കു​ക​ൾ നി​ർ​മി​ക്കും. 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഈ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തീ​ക്ഷ.

ഹി​മാ​ല​യ​ത്തി​ലും മ​ല​ക​ൾ കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലും ചെ​റി​യ സോ​ളാ​ർ പാ​ർ​ക്കു​ക​ളും ഈ ​പ​ദ്ധ​തി​യ​നു​സ​രി​ച്ച് നി​ർ​മി​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.