ഫ്രീഡം 251 സ്മാർട്ട്ഫോൺ തട്ടിപ്പ്; റിം​ഗിം​ഗ് ബെ​ൽ​സ് ഡ​യ​റ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്തു
ഫ്രീഡം 251 സ്മാർട്ട്ഫോൺ തട്ടിപ്പ്; റിം​ഗിം​ഗ് ബെ​ൽ​സ് ഡ​യ​റ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്തു
Thursday, February 23, 2017 1:25 PM IST
നോ​യി​ഡ: ഫ്രീ​ഡം 251 സ്മാ​ർ​ട്ട്ഫോ​ൺ ത​ട്ടി​പ്പി​ൽ‌ റിം​ഗിം​ഗ് ബെ​ൽ​സ് ക​മ്പ​നി ഡ​യ​റ​ക്ട​ർ മോ​ഹി​ത് ഗോ​യ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗാ​സി​യാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള അ​യാം എ​ന്‍റ​ർ​പ്രൈ​സ​സ് ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. റിം​ഗിം​ഗ് ബെ​ൽ​സ് 16 ല​ക്ഷം രൂ​പ ത​ട്ടി​ച്ചു എ​ന്നാ​ണ് കേ​സ്.

251 രൂ​പ​യ്ക്ക് സ്മാ​ർ​ട്ട്ഫോ​ൺ എ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യാ​ണ് റിം​ഗിം​ഗ് ബെ​ൽ​സ് ക​ഴി​ഞ്ഞ വ​ർ​ഷം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ൽ​നി​ന്ന് മു​ൻ​കൂ​ർ ബു​ക്കിം​ഗു​ക​ളും ക​മ്പ​നി സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ, പ്ര​ഖ്യാ​പി​ച്ച ഫോ​ൺ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ ക​മ്പ​നി പ​രാ​ജ​യ​പ്പെ​ട്ടു. റിം​ഗിം​ഗ് ബെ​ൽ​സി​ന്‍റെ ഫ്രീ​ഡം 251 സ്മാ​ർ​ട്ട്ഫോ​ണി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം ന​ല്കാ​മെ​ന്ന​വ​കാ​ശ​പ്പെ​ട്ട് അ​യാ​മി​ൽ​നി​ന്ന് 30 ല​ക്ഷം രൂ​പ 2015 ന​വം​ബ​റി​ൽ വാ​ങ്ങി. എ​ന്നാ​ൽ, ഫോ​ണു​ക​ൾ ഇ​റ​ങ്ങാ​തെ വ​ന്ന​തോ​ടെ 13 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് തി​രി​കെ ന​ല്കി​യ​ത്. ബാ​ക്കി തു​ക തി​രി​ച്ചു ന​ല്കാ​താ​യ​പ്പോ​ഴാ​ണ് അ​യാം പ​രാ​തി ന​ല്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.