കേ​ര​ള ടൂ​റി​സം ഫെ​സ്റ്റി​ന് വർണാഭമായ തുടക്കം
കേ​ര​ള ടൂ​റി​സം ഫെ​സ്റ്റി​ന്  വർണാഭമായ തുടക്കം
Thursday, February 23, 2017 1:25 PM IST
അ​​​ബു​​​ദാ​​​ബി: "കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ അ​​​റ​​​ബ് വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ’ എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച എ​​​ക്സ്പ്ലോ​​​ർ കേ​​​ര​​​ള​​​യ്ക്ക് വ​​​ർ​​​ണാ​​​ഭ​​​മാ​​​യ തു​​​ട​​​ക്കം. സം​​​സ്ഥാ​​​ന ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ ഹോ​​​ട്ട​​​ൽ റി​​​സോ​​​ർ​​​ട്ട് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രാ​​​ണ് സ​​​ഞ്ചാ​​​രി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ലു​​​ലു ഗ്രൂ​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഫെ​​​സ്റ്റ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ഫെ​​​സ്റ്റ് അ​​​ബു​​​ദാ​​​ബി ടൂ​​​റി​​​സം അ​​​ഥോ​​​റി​​​ട്ടി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ സു​​​ൽ​​​ത്താ​​​ൻ ഹ​​​മ​​​ദ് അ​​​ൽ മു​​​ത​​​വ്വ അ​​​ൽ ദാ​​​ഹി​​​രി​​​യും ഇ​​​ന്ത്യ​​​ൻ സ്ഥാ​​​ന​​​പ​​​തി ന​​​വ്ദീ​​​പ് സിം​​​ഗ് സൂ​​​രി​​​യും ചേ​​​ർ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ ഊ​​​ഷ്മ​​​ള​​​മാ​​​ക്കാ​​​ൻ ഇ​​​ത്ത​​​രം പ​​​രി​​​പാ​​​ടി​​​ക​​​ൾ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നു സു​​​ൽ​​​ത്താ​​​ൻ അ​​​ൽ ദാ​​​ഹി​​​രി പ​​​റ​​​ഞ്ഞു. കൂ​​​ടു​​​ത​​​ൽ ഇ​​​ന്ത്യ​​​ൻ സ​​​ഞ്ചാ​​​രി​​​ക​​​ളെ യു​​​എ​​​ഇ​​​യി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ബു​​​ദാ​​​ബി ടൂ​​​റി​​​സം അ​​​ഥോ​​​റി​​​ട്ടി ലു​​​ലു ഗ്രൂ​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലും സ​​​മാ​​​ന​​​മാ​​​യ ടൂ​​​റി​​​സം പ്ര​​​മോ​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


അ​​​റ​​​ബ് പ്ര​​​മു​​​ഖ​​​രും സ്ഥാ​​​ന​​​പ​​​തി​​​യും ചേ​​​ർ​​​ന്ന് ചെ​​​ണ്ട​​​യി​​​ൽ താ​​​ള​​​മി​​​ട്ട​​​ത് ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​നു മി​​​ഴി​​​വും പു​​​തു​​​മ​​​യും സ​​​മ്മാ​​​നി​​​ച്ചു. അ​​​ബു​​​ദാ​​​ബി ടൂ​​​റി​​​സം പോ​​​ലീ​​​സ് മേ​​​ധാ​​​വി ലെ​​​ഫ്. കേ​​​ണ​​​ൽ സു​​​ൽ​​​ത്താ​​​ൻ അ​​​ൽ കാ​​​ബി, ഇ​​​ന്ത്യ ടൂ​​​റി​​​സം ദു​​​ബാ​​​യ് ഓ​​​ഫീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഐ.​​​വി.​​​ആ​​​ർ. റാ​​​വു, ലു​​​ലു ഗ്രൂ​​​പ്പ് ചീ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ വി. ​​​ന​​​ന്ദ​​​കു​​​മാ​​​ർ,മീ​​​ഡി​​​യ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു. ഫെസ്റ്റ് നാളെ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.