മൂന്നു സ്മാര്‍ട്ട്‌ ഫോണ്‍ മോഡലുകളുമായി എംഫോണ്‍ വിപണിയില്‍
മൂന്നു സ്മാര്‍ട്ട്‌ ഫോണ്‍ മോഡലുകളുമായി എംഫോണ്‍ വിപണിയില്‍
Friday, February 24, 2017 1:59 PM IST
ദു​ബാ​യ്: സ്മാ​ര്‍ട്ട് ഫോ​ണ്‍ വി​പ​ണി​യി​ല്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ കൂ​ടു​ത​ല്‍‍ മി​ക​വു​മാ​യി കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള എം​ഫോ​ണ്‍ മൂന്നു പു​തു മോ​ഡ​ലു​ക​ളി​റ​ക്കി. ദു​ബാ​യ് അ​ല്‍മം​സാ​ർ പാ​ര്‍ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് എം​ഫോ​ണ്‍ സ്മാ​ര്‍ട്ട്‌ ഫോ​ണു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്. എം​ഫോ​ണ്‍ 8, എം​ഫോ​ണ്‍ 7പ്ല​സ്, എം​ഫോ​ണ്‍ 6 എ​ന്നീ മോ​ഡ​ലു​ക​ളാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. എം​ഫോ​ണ്‍ ചെ​യ​ര്‍മാ​ന്‍ റോ​ജി അ​ഗ​സ്റ്റി​ൻ, മ​സാ​ക്കി ഗ്രൂ​പ്പ്‌ ചെ​യ​ര്‍മാ​ന്‍ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍എ, റീ​ജ​ന്‍സി ഗ്രൂ​പ്പ്‌ ചെ​യ​ര്‍മാ​ന്‍ ഷം​സു​ദീ​ന്‍ ബി​ന്‍ മോ​ഹി​ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഫോ​ണു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

www.mphone.in എ​ന്ന വെബ് സൈ​റ്റി​നു പു​റ​മേ എ​ല്ലാ ഓ​ണ്‍ലൈ​ന്‍ സൈ​റ്റുക​ളി​ലും, ബ​ഹ​റി​ന്‍, കു​വൈ​ത്ത്, ഒ​മാ​ന്‍, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ തു​ട​ങ്ങി​യ ഗ​ള്‍ഫ് നാ​ടു​ക​ളി​ലും ശ്രീ​ല​ങ്ക, മ​ലേ​ഷ്യ, ലാ​റ്റി​ന്‍ അ​മേ​രി​ക്ക, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലുമാ​ണ് ഫോ​ണു​ക​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ല​ഭ്യ​മാ​കു​ക. മാ​ര്‍ച്ച്‌ ആ​ദ്യ വാ​ര​ത്തോ​ടെ ഇ​ന്ത്യ​യി​ലെ എ​ല്ലാ ചെ​റു​കി​ട വ​ന്‍കി​ട മൊ​ബൈ​ല്‍ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ലും, ഷോ​പ്പിം​ഗ്‌ മാ​ളു​ക​ളി​ലും എം​ഫോ​ണ്‍ ല​ഭി​ക്കു​മെ​ന്നും നി​ർ​മാ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. സ്മാ​ര്‍ട്ട് വാ​ച്ച്, പ​വ​ര്‍ ബാ​ങ്ക്, ബ്ലൂ​ടൂ​ത്ത് ഹെ​ഡ്‌​സെ​റ്റ്, വ​യ​ര്‍ലെ​സ് ചാ​ര്‍ജ​ർ, ടാ​ബ്‌​ലെ​റ്റ് തു​ട​ങ്ങി​യ സ്മാ​ര്‍ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളും ക​മ്പ​നി പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.