എൽഐസിക്കു മികച്ച വളർച്ച
എൽഐസിക്കു മികച്ച വളർച്ച
Monday, February 27, 2017 1:20 PM IST
മും​​​ബൈ: പ്ര​​​ഥ​​​മ​​​വ​​​ർ​​​ഷ പ്രീ​​​മി​​​യം വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 40.11 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​കു​​​റി​​​ച്ച് ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (എ​​​ൽ​​​ഐ​​​സി) ഏ​​​പ്രി​​​ൽ-​​​ഡി​​​സം​​​ബ​​​റി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ചു. ഒ​​​ന്പ​​​തു​​​മാ​​​സ കാ​​​ല​​​യ​​​ള​​​വി​​​ൽ മൊ​​​ത്തം പ്രീ​​​മി​​​യം 1.29 ല​​​ക്ഷം കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 12.43 ശ​​​ത​​​മാ​​​നം​​​കൂ​​​ടി 1.45 ല​​​ക്ഷം കോ​​​ടി ആ​​​യ​​​താ​​​യി ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​കെ. ശ​​​ർ​​​മ അ​​​റി​​​യി​​​ച്ചു.

കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ആ​​​കെ ആ​​​സ്തി 21.65 ല​​​ക്ഷം കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 12.81 ശ​​​ത​​​മാ​​​നം കൂ​​​ടി. 24.42 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി. എ​​​ൽ​​​ഐ​​​സി​​​യു​​​ടെ മൊ​​​ത്ത വ​​​രു​​​മാ​​​നം 15.76 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 3.37 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.


വ​​​ള​​​ർ​​​ച്ച പ്ര​​​തീ​​​ക്ഷ​​​പോ​​​ലെ ഉ​​​ണ്ടെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു. ബീ​​​മ ഡ​​​യ​​​മ​​​ണ്ട് പ​​​ദ്ധ​​​തി​​​യി​​​ൽ 5.86 ല​​​ക്ഷം പോ​​​ളി​​​സി​​​ക​​​ൾ വി​​​റ്റു. 322 കോ​​​ടി രൂ​​​പ പ്രീ​​​മി​​​യം ല​​​ഭി​​​ച്ചു.

ഒ​​​ന്പ​​​തു മാ​​​സ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ 39,000 കോ​​​ടി രൂ​​​പ​​​യേ ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ച്ചു​​​ള്ളു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 64,000 കോ​​​ടി രൂ​​​പ ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ച്ച​​​താ​​​ണ്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം 9,500 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു ഓ​​​ഹ​​​രി​​​ക​​​ളി​​​ലെ ലാ​​​ഭം. ഇ​​​ത്ത​​​വ​​​ണ അ​​​ത് 16,000 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.