സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​വ​കാ​ശ ഓ​ഹ​രി അ​പേ​ക്ഷ ഏഴുവരെ
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്  അ​വ​കാ​ശ ഓ​ഹ​രി അ​പേ​ക്ഷ ഏഴുവരെ
Tuesday, February 28, 2017 1:30 PM IST
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ അ​​​വ​​​കാ​​​ശ ഓ​​​ഹ​​​രി​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​തു​​​ട​​​ങ്ങി. അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം മാ​​​ർ​​​ച്ച് ഏ​​​ഴാ​​​ണ്. ഇ​​​ഷ്യൂ മാ​​​ർ​​​ച്ച് 14 നു ​​​ക്ലോ​​​സ് ചെ​​​യ്യും.

അ​​​വ​​​കാ​​​ശ ഓ​​​ഹ​​​രി​​​ക്ക് റി​​​ക്കാ​​​ർ​​​ഡ് തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 17 ആ​​​യി നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നു. ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​നാ​​​സൂ​​​ത്ര​​​ണ സ​​​മി​​​തി​​​യാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. ഫെ​​​ബ്രു​​​വ​​​രി 17 ന് ​​​ബാ​​​ങ്കി​​​ന്‍റെ ഓ​​​ഹ​​​രി​​​യു​​​ട​​​മ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കെ​​​ല്ലാം അ​​​വ​​​കാ​​​ശ ഓ​​​ഹ​​​രി ന​​​ല്കാ​​​നാ​​​ണു പ​​​രി​​​പാ​​​ടി.


മൂ​​​ന്ന് ഓ​​​ഹ​​​രി​​​ക്ക് ഒ​​​ന്ന് എ​​​ന്ന അ​​​നു​​​പാ​​​ത​​​ത്തി​​​ലാ​​​ണ് അ​​​വ​​​കാ​​​ശ ഓ​​​ഹ​​​രി ന​​​ൽ​​​കു​​​ക. ഒ​​​രു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​ക്കു 13 രൂ​​​പ പ്രീ​​​മി​​​യം തു​​​ക​​​യോ​​​ടെ 14 രൂ​​​പ​​​യ്ക്ക് ഇ​​​ഷ്യു ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ചേ​​​ർ​​​ന്ന ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. 45 കോ​​​ടി അ​​​വ​​​കാ​​​ശ ഓ​​​ഹ​​​രി​​​ക​​​ളാ​​​ണു നി​​​ല​​​വി​​​ലു​​​ള്ള ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ൾ​​​ക്കു വി​​​ൽ​​​ക്കു​​​ക. ഇ​​​ങ്ങ​​​നെ 630 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണു പ​​​രി​​​പാ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.