100 ദമ്പതികൾക്കൊപ്പം ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സിന്‍റെ വാലന്‍റൈൻസ് ദിനാഘോഷം
100  ദമ്പതികൾക്കൊപ്പം ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സിന്‍റെ   വാലന്‍റൈൻസ് ദിനാഘോഷം
Tuesday, February 28, 2017 1:30 PM IST
കൊ​​​ച്ചി: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് വാ​​​ല​​​ന്‍റൈ​​​ൻ​​​സ് ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഭാ​​​ഗ്യ​​​ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ നൂ​​​റു ദ​​മ്പ​​​തി​​​ക​​​ൾ​​​ക്കാ​​​യി ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സി​​​ഡ​​​റും ബോ​​​ളി​​​വു​​​ഡ് താ​​​ര​​​വു​​​മാ​​​യ സോ​​​നം ക​​​പൂ​​​റി​​​നൊ​​​പ്പം ദു​​​ബാ​​​യി​​​ൽ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഒ​​​രു​​​ക്കി.

ഇ​​​ന്ത്യ, യു​​​എ​​​ഇ, കു​​​വൈ​​​ത്ത്, ഖ​​​ത്ത​​​ർ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് വി​​​ജ​​​യി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​റു​​​പേ​​​രു​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് 60 പേ​​​ർ​​​ക്കാ​​​ണ് ദു​​​ബാ​​​യി​​​ലേ​​​ക്കു പ​​​റ​​​ക്കാ​​​നും സോ​​​നം ക​​​പൂ​​​റി​​​നൊ​​​പ്പം ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നും ക​​​ല്യാ​​​ണ്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യ​​​ത്.

വി​​​സ്മ​​​യ​​​ക​​​ര​​​മാ​​​യ ഈ ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​യി ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത 200 പേ​​​ർ​​​ക്കൊ​​​പ്പം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​തി​​​ൽ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നു സോ​​​നം ക​​​പൂ​​​ർ പ​​​റ​​​ഞ്ഞു.


ഹൃ​​​ദ​​​യാ​​​കൃ​​​തി​​​യി​​​ലു​​​ള്ള പെ​​​ൻ​​​ഡ​​​ന്‍റു​​​ക​​​ളു​​​ടെ​​​യും ക​​​മ്മ​​​ലു​​​ക​​​ളു​​​ടെ​​​യും മാ​​​ല​​​ക​​​ളു​​​ടെ​​​യും ആ​​​ശ്ച​​​ര്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന ശേ​​​ഖ​​​ര​​​മാ​​​ണ് സ്നേ​​​ഹ​​​ത്തി​​​ന്‍റെ സീ​​​സ​​​ണെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​ൻ ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് വ്യ​​​ത്യ​​​സ്ത​​​മാ​​​യ അ​​​നു​​​ഭ​​​വം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സോ​​​നം ക​​​പൂ​​​റി​​​നെ ദു​​​ബാ​​​യി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ച​​​തെ​​​ന്നു ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.