Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
കർഷകർക്കു പ്രതീക്ഷയേകി കുരുമുളകുവില കയറുന്നു, സ്വർണം താഴേക്ക്
Sunday, March 12, 2017 10:56 PM IST
Inform Friends Click here for detailed news of all items Print this Page
വിപണി വിശേഷം / കെ.ബി. ഉദയഭാനു

വി​യറ്റ്നാം കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി​ക്ക് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ആ​ഭ്യ​ന്ത​ര​വി​ല ഉ​യ​ർ​ത്തി. ചൈ​ന​യി​ൽ റ​ബ​ർ സ്റ്റോ​ക്ക് ഉ​യ​ർ​ന്ന​ത് ആ​ഗോ​ള​വി​പ​ണി​ക്ക് തി​രി​ച്ച​ടി​യാ​യി. വ​ര​ൾ​ച്ച ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നാ​ളി​കേ​ര ഉ​ത്പാ​ദ​നം കു​റ​യ്ക്കും. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​നൊ​പ്പം കേ​ര​ള​ത്തി​ലും സ്വ​ർ​ണ​വി​ല ഇ​ടി​ഞ്ഞു. ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ ഇ​റ​ക്കു​മ​തി​യി​ലും ഇ​ടി​വ്.

കു​രു​മു​ള​ക്

വി​യ​റ്റ്നാം കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി​ക്ക് ഇ​ന്ത്യ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ആ​ഗോ​ളത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​രു​മു​ള​ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​യറ്റ്നാ​മി​ൽ​നി​ന്നു​ള്ള ച​ര​ക്കു​വ​ര​വ് നി​ല​യ്ക്കു​ന്ന​ത് ദ​ക്ഷി​ണേ​ന്ത്യ​ൻ കു​രു​മു​ള​കു ക​ർ​ഷ​ക​ർ​ക്ക് വ​ൻ പ്ര​തീ​ക്ഷ പ​ക​രു​ന്നു. ആ​ഭ്യ​ന്ത​ര ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​തോ​ളം ഒ​രു ക്വി​ന്‍റ​ൽ കു​രു​മു​ള​കി​ന് പ​തി​നാ​യി​രം രൂ​പ​യു​ടെ അ​ധി​കനേ​ട്ട​ത്തി​ന് ഈ ​പ്ര​ഖ്യാ​പ​നം അ​വ​സ​ര​മൊ​രു​ക്കാം. പ്ര​ത്യേ​കി​ച്ച് വ​ര​ൾ​ച്ച മൂ​ലം ഉ​ത്പാ​ദ​നം ചു​രു​ങ്ങി​യ​തി​നാ​ൽ വിയറ്റ്നാ​മി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി നി​ല​യ്ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്കും സ്റ്റോ​ക്കി​സ്റ്റു​ക​ൾ​ക്കും ഗു​ണ​ക​ര​മാ​വും.

കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​ത്തി​ലും ഇ​ക്കു​റി ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​യ ഇ​ടി​വ് ക​ണ​ക്കി​ലെ​ടു​ത്താ​ൽ ആ​ഭ്യ​ന്ത​ര ആ​വ​ശ്യ​ത്തി​നാ​യി വി​ദേ​ശ ച​ര​ക്ക് ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഓ​ഗ​സ്റ്റ്-​ഒ​ക്‌​ടോ​ബ​റി​ലാ​ണ് ഇ​ന്ത്യ​യി​ൽ കു​രു​മു​ള​കി​നു ഡി​മാ​ൻ​ഡ്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ 90 ശ​ത​മാ​നം കു​രു​മു​ള​കു ക​യ​റ്റു​മ​തി​ക്കാ​രും വിയറ്റ്നാ​മി​ൽ​നി​ന്ന് ഉ​ത്പ​ന്നം എ​ത്തി​ച്ച് മൂ​ല്യ​വ​ർ​ധി​ത​മാ​ക്കി റീ ​എ​ക്സ്പോ​ർ​ട്ട് ന​ട​ത്തു​ന്നു​ണ്ട്. സ​ത്ത് നി​ർ​മാ​താ​ക്ക​ളാ​യ വ്യ​വ​സാ​യി​ക​ൾ മൂ​പ്പു കു​റ​ഞ്ഞ കു​രു​മു​ള​ക് ശ്രീ​ല​ങ്ക​യി​ൽ​നി​ന്നും ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യാ​റു​ണ്ട്. വിയറ്റ്നാം ച​ര​ക്ക് നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​വ​സാ​യി​ക​ൾ ശ്രീ​ല​ങ്ക​യെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കും. ഇ​ന്ത്യ-​ശ്രീ​ല​ങ്ക വാ​ണി​ജ്യ ഉ​ട​ന്പ​ടി പ്ര​കാ​രം പ്ര​തി​വ​ർ​ഷം 2,500 ട​ണ്‍ കു​രു​മു​ള​ക് മാ​ത്ര​മേ ഇ​ന്ത്യ​യി​ലേ​ക്ക് നി​കു​തി​ര​ഹി​ത​മാ​യി ക​യ​റ്റു​മ​തി ന​ട​ത്താ​നാ​വൂ. കൊ​ച്ചി​യി​ൽ കു​രു​മു​ള​കു​വി​ല ക്വി​ന്‍റ​ലി​ന് 1,600 രൂ​പ വ​ർ​ധി​ച്ചു. പു​തി​യ കു​രു​മു​ള​ക് 58,000 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ് മു​ള​ക് 62,600 ലു​മാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ ട​ണ്ണി​ന് 10,000 ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ന്ന​ത് വി​ദേ​ശ ഓ​ർ​ഡ​റു​ക​ളു​ടെ വ​ര​വി​നു ത​ട​സ​മാ​വും.

റ​ബ​ർ

ചൈ​ന​യി​ൽ റ​ബ​ർ സ്റ്റോ​ക്ക് ഉ​യ​ർ​ന്ന​ത് ജ​പ്പാ​നി​ലെ ടോ​ക്കോം എ​ക്സ്ചേ​ഞ്ചി​ൽ റ​ബ​റി​ൽ സ​മ്മ​ർ​ദ​മു​ള​വാ​ക്കി. ചൈ​നീ​സ് സാ​ന്പ​ത്തി​ക​മേ​ഖ​ല​യി​ലെ മാ​ന്ദ്യം നി​ക്ഷേ​പ​ക​രെ റ​ബ​ർ മാ​ർ​ക്ക​റ്റി​ൽ വി​ല്പ​ന​ക്കാ​രാ​ക്കി. ര​ണ്ടു മാ​സ​ത്തി​നി​ട​യി​ലെ താ​ഴ്ന്ന റേ​ഞ്ചി​ലേ​ക്ക് ടോ​ക്കോ​മി​ൽ റ​ബ​ർ​വി​ല ഇ​ടി​ഞ്ഞ​ത് മ​റ്റു വി​പ​ണി​ക​ളു​ടെ താ​ള​വും തെ​റ്റി​ച്ചു. വി​ദേ​ശ​ത്ത് റ​ബ​ർ അ​വ​ധി​വി​ല അ​ഞ്ചു ശ​ത​മാ​ന​ത്തി​ന​ടു​ത്ത് ഇ​ടി​ഞ്ഞു.

ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ നി​ര​ക്ക് നി​ത്യേ​ന താ​ഴ്ത്തി​യാ​ണ് ക്വ​ട്ടേ​ഷ​ൻ ഇ​റ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, അ​വ​ർ കി​ട്ടു​ന്ന​ത്ര ച​ര​ക്ക് വാ​ങ്ങി​ക്കൂ​ട്ടി. ഇ​തി​നി​ടെ താ​യ്‌​ല​ൻ​ഡി​ന്‍റെ റ​ബ​ർ റീ​ലീ​സിം​ഗ് നീ​ക്കം അ​വ​ർ​ക്കു​ത​ന്നെ തി​രി​ച്ച​ടി​യാ​യി മാ​റു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണി​പ്പോ​ൾ. ക​ഴി​ഞ്ഞ​ മാ​സം 90,000 ട​ണ്‍ റ​ബ​ർ ലേ​ല​ത്തി​ന് ഇ​റ​ക്കി​യ താ​യ്‌​ല​ൻ​ഡ് റ​ബ​ർ അ​ഥോ​റി​റ്റി ഈ ​മാ​സം ഒ​ന്നേ​കാ​ൽ ല​ക്ഷം ട​ണ്‍ ച​ര​ക്കു​കൂ​ടി റി​ലീ​സ് ചെ​യ്യും.

സം​സ്ഥാ​ന​ത്ത് അ​നു​ഭ​വ​പ്പെ​ട്ട വേ​ന​ൽ​മ​ഴ തോ​ട്ടം മേ​ഖ​ല​യ്ക്ക് കു​ളി​രു​ പ​ക​ർ​ന്നെ​ങ്കി​ലും നി​ർ​ത്തി​വ​ച്ച റ​ബ​ർ ടാ​പ്പിം​ഗ് ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ട​യി​ല്ല. നാ​ലാം ഗ്രേ​ഡ് റ​ബ​ർ​വി​ല 15,400ൽ​നി​ന്ന് 14,900ലേ​ക്ക് താ​ഴ്ന്നു.

ഏ​ലം

വേ​ന​ൽമ​ഴ​യു​ടെ വ​ര​വ് ഹൈ​റേ​ഞ്ചി​ലെ ഏ​ലം ക​ർ​ഷ​ക​ർ​ക്ക് ആ​വേ​ശ​മാ​യി. തു​ട​ർ​മ​ഴ ല​ഭ്യ​മാ​യാ​ൽ വൈ​കാ​തെ തോ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​കും. നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച റേ​ഞ്ചി​ലേ​ക്ക് ഏ​ല​ക്ക വി​ല ജ​നു​വ​രി-​ഫെ​ബ്രു​വ​രി​യി​ൽ ഉ​യ​ർ​ന്ന​തി​നി​ടെ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ലെ ച​ര​ക്കും ക​ർ​ഷ​ക​ർ വി​ല്പ​ന​യ്ക്കി​റ​ക്കി. വ​ലു​പ്പം കൂ​ടി​യ ഇ​നം ഏ​ല​ക്ക പി​ന്നി​ട്ട​ വാ​രം 1,358ലേ​ക്കു താ​ഴ്ന്നെങ്കി​ലും വാ​രാ​ന്ത്യം 1498 രൂ​പ​യി​ലാ​ണ്. ഹോ​ളി ആ​വ​ശ്യ​ങ്ങ​ൾ മു​ന്നി​ൽ​ക്ക​ണ്ട് ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ എ​ല​ക്ക ശേ​ഖ​രി​ച്ചു. വി​ദേ​ശ ക​ച്ച​വ​ട​ങ്ങ​ൾ മു​ന്നി​ൽ​ക​ണ്ട് ക​യ​റ്റു​മ​തി​ക്കാ​ർ ലേ​ല​കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

ജാ​തി​ക്ക

വ​ര​ൾ​ച്ച ജാ​തി​ക്ക ഉ​ത്പാ​ദ​ന​ത്തി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​വു​മെ​ന്ന് കാ​ർ​ഷി​ക​മേ​ഖ​ല. ഇ​ക്കു​റി ജാ​തി​ക്ക വി​ള​വ് ചു​രു​ങ്ങു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. വി​ഷു​വി​നു മു​ന്പാ​യി കാ​ര്യ​മാ​യി ജാ​തി​ക്ക​യും ജാ​തി​പ​രി​പ്പും വി​ല്പ​ന​യ്ക്കി​റ​ങ്ങി​ല്ലെ​ന്ന തി​രി​ച്ച​റി​വ് ക​യ​റ്റു​മ​തി​ക്കാ​രെ നി​ര​ക്കു​യ​ർ​ത്താ​ൻ പ്രേ​രി​പ്പി​ച്ചു. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ജാ​തി, ജാ​തി​പ​ത്രി എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​ക്കാ​രു​ണ്ട്.

നാ​ളി​കേ​രം

നാ​ളി​കേ​രോ​ത്പ​ന്ന വി​പ​ണി​യി​ലെ സാ​ങ്കേ​തി​ക തി​രു​ത്ത​ൽ ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ​കി​ട മി​ല്ലു​ക​ൾ ക​രു​ത​ലോ​ടെ​യാ​ണ് എ​ണ്ണ വി​പ​ണി​യി​ൽ ഇ​റ​ക്കു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നാ​ളി​കേ​ര ഉ​ത്പാ​ദ​ന​ത്തി​ൽ വ​ൻ ഇ​ടി​വ് സം​ഭ​വി​ക്കു​മെ​ന്നാ​ണ് നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം മൂ​ലം ത​മി​ഴ്നാ​ട്ടി​ലെ തോ​ട്ട​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്. മു​ഖ്യ ഉ​ത്പാ​ദ​ക മേ​ഖ​ല​യാ​യ പൊ​ള്ളാ​ച്ചി​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ വി​ള​വി​ൽ ഇ​ടി​വു സം​ഭ​വി​ക്കാം. കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ​വി​ല 12,300ൽ​നി​ന്ന് 11,900ലേ​ക്ക് ഇ​ടി​ഞ്ഞു. പ്ര​ദേ​ശി​ക ആ​വ​ശ്യം കു​റ​ഞ്ഞ​ത് എ​ണ്ണ​വി​ല​യെ ബാ​ധി​ച്ചു. കൊ​പ്ര 8,280ൽ​നി​ന്ന് 8,025 രൂ​പ​യാ​യി.

സ്വ​ർ​ണം

അ​മേ​രി​ക്ക പ​ലി​ശ​നി​ര​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്ന സൂ​ച​ന​ക​ൾ ഫ​ണ്ടു​ക​ളെ സ്വ​ർ​ണ​ത്തി​ൽ വി​ല്പ​ന​ക്കാ​രാ​ക്കി. ട്രോ​യ് ഒൗ​ണ്‍സി​ന് 1,234 ഡോ​ള​റി​ൽ​നി​ന്ന് 1,194 ഡോ​ള​ർ വ​രെ ഇ​ടി​ഞ്ഞ ശേ​ഷം ക്ലോ​സിം​ഗി​ൽ സ്വ​ർ​ണം 1,204 ഡോ​ള​റി​ലാ​ണ്. കേ​ര​ള​ത്തി​ൽ പ​വ​ൻ 22,120 രൂ​പ​യി​ൽ​നി​ന്ന് 21,600 ലേ​ക്ക് താ​ഴ്ന്നു. ഒ​രു ഗ്രാ​മി​ന് 65 രൂ​പ ഇ​ടി​ഞ്ഞ് വാ​രാ​ന്ത്യം 2,700 രൂ​പ​യാ​യി.


സാധാരണക്കാരും വിമാനത്തിൽ സഞ്ചരിക്കുക എന്നതാണ് എന്‍റെ സ്വപ്നം: പ്രധാനമന്ത്രി
ഇ​ൻ​കം ടാ​ക്സ് ഇ-​ഫ​യ​ലിം​ഗ് സൗ​ക​ര്യ​വു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
ഗൂഗിൾ ഇന്ത്യ: ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽദാതാവ്
മൊ​ബൈ​ൽ വ​രി​ക്കാ​ർ 56.8 ല​ക്ഷം വ​ർ​ധി​ച്ചു, എ​യ​ർ​ടെ​ൽ മു​ന്നി​ൽ
മികച്ച നേട്ടവുമായി മാരുതി സുസുകി
സഫാരി സ്റ്റോമിനെ പട്ടാളത്തിലെടുത്തു
ഇന്ത്യയിലേക്ക് ഒരു ചൈനീസ് മൊബൈൽ കമ്പനികൂടി
30,000 കടന്നു സെൻസെക്സ്; നി​​​ഫ്റ്റി​​​ക്കും പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡ്
അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു വ​​​ൻ നി​​​കു​​​തി ഇ​​​ള​​​വ്
ഉദാൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെ‍യ്യും
ഓ​ണ്‍​ലൈ​ൻ സ്റ്റോ​റു​മാ​യി ആ​ല​പ്പാ​ട്ട് സൂ​പ്പ​ർ ഷോ​പ്പി
രണ്ടു പുതിയ പ്ലാനുകളുമായി എൽഐസി
ജോസ്കോ ജ്വല്ലേഴ്സ് ഷോറൂമുകളിൽ അക്ഷയതൃതീയ ആഘോഷങ്ങൾ
രൂപയും ഓഹരികളും കുതിക്കുന്നു; നി​ഫ്റ്റി റി​ക്കാ​ർ​ഡി​ൽ
കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യു​ടെ ഓഹരി പുറത്തിറക്കൽനടപ്പു സാ​ന്പ​ത്തി​ക വ​ർ​ഷം ഉ​ണ്ടാ​യേ​ക്കും
ടിസിഎസിനും ഇൻഫോസിസിനും ലഭിച്ചത് 8.8 ശതമാനം വീസ
ഫോക്സ്‌വാഗൺ പോളോ ജിടി സ്പോർട്ട് എത്തി
അക്ഷയ തൃതീയയിൽ തിളങ്ങാൻ സ്വർണവ്യാപാരികൾ
ധാത്രി ഹോസ്പിറ്റലിന് എഎച്ച്എംഎ അവാർഡ്
ഭക്ഷ്യധാന്യ ഉത്പാദനം 27.4 കോടി ടൺ ആയി ഉയർത്തും
നാസ്ഡാക് 6000 കടന്നു
മെഡ്‌ട്രോണിക്‌സ് അത്യാധുനിക സ്റ്റെന്‍റുകൾ ഇന്ത്യയിലേക്കില്ല
ലുലു ഫാഷന്‍ വീക്ക് സമാപിച്ചു
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ന്താ​രാ​ഷ്‌ട്ര അം​ഗീ​കാ​രം
മാരുതിയുടെ പുതിയ ഡിസയർ പുറത്തിറക്കി
പു​തി​യ പ​ദ്ധ​തി​ക​ളുമായി ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷൻ
ക​​​ല്യാ​​​ണ്‍ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് ഫ്ളാ​​​റ്റി​​​നൊ​​​പ്പം കാ​​​ർ സ​​​മ്മാ​​​നം
ബോ​ബി ചെ​മ്മ​ണ്ണൂർ ഫെ​സ്റ്റി​വ​ൽ ഓ​ഫ​ർ
വിവാഹ സീസണിൽ കണ്ണുനട്ട് സ്വർണ വിപണി; അനിശ്ചിതത്വത്തിൽ കാർഷിക മേഖല
ആഗോള തലത്തിലും വിപണിയെ തളർത്തിയ വാരം
ഇ​ൻ​ഫോ​സി​സ്, ടി​സി​എ​സ് കന്പനികൾ എച്ച്‌‌-വൺ ബി വീസ മാനദണ്ഡം ലംഘിക്കുന്നതായി യുഎസ്
രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷായി സ്വീകരിച്ചാല്‍....
എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരുടെ എണ്ണം കുറച്ചു
ജോ​യ് ആ​ലു​ക്കാ​സി​ൽ അ​ക്ഷ​യതൃ​തീ​യ സ്പെ​ഷ​ൽ ഓഫ​റു​ക​ൾ
സാധാരണക്കാർക്ക് സൗജന്യ സാങ്കേതിക വിദ്യാഭ്യാസം നല്കി ടൊയോട്ട
ദീർഘദൂര ട്രെയിനുകളിൽ 3 ടയർ എസി കോച്ചുകളുടെ എണ്ണം വർധിപ്പിക്കും
അര ലക്ഷത്തിന്‍റെ നിറവിൽ മഹീന്ദ്ര കെയുവി 100
ബാഹുബലിയുമായി കൈകോർത്ത് എയർടെൽ
വിദേശനാണ്യശേഖരം വർധിച്ചു
വിപ്രോയിൽ പിരിച്ചുവിടൽ
ജിഎസ്ടി: കണക്കുസൂക്ഷിപ്പ് ചെറുകിടക്കാരെ ബുദ്ധിമുട്ടിക്കും
വരുന്നതു പെട്രോളും ഓൺലൈനായി വാങ്ങാവുന്ന കാലം
ഹുവായിയുടെ ഓണർ ബീ 2 വിപണിയിൽ
പി.​​​ജെ.​​ ഫ്രാ​​​ൻ​​​സി​​​സ് പ​​​ടി​​​യ​​​റ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ
പ്രതിദിനം മൂന്നു ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ
ക്രൂഡ് ഉത്പാദന നിയന്ത്രണം തുടരും: സൗദി
ആക്ടീവ ഒന്നാമത്
മേക്ക് ഇൻ ഇന്ത്യ ഐഫോണുകൾ അടുത്ത മാസം മുതൽ
രാജ്യത്തെ എൻജിനിയർമാർ മോശം!
വോ​ഡ​ഫോ​ണി​ലൂ​ടെ 4 ജി​യി​ലേ​ക്കു മാ​റാം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.