ഐഡിയയും റോ​മിം​ഗ് നി​ര​ക്കു​ക​ൾ ഒഴിവാക്കും
ഐഡിയയും  റോ​മിം​ഗ് നി​ര​ക്കു​ക​ൾ ഒഴിവാക്കും
Monday, March 13, 2017 11:15 AM IST
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ ഒ​ന്നുമു​ത​ൽ ഇ​ൻ​ക​മിം​ഗ് കോ​ളു​ക​ൾ​ക്ക് രാ​ജ്യ​വ്യാ​പ​ക​മാ​യി റോ​മിം​ഗ് നി​ര​ക്ക് ഈ​ടാ​ക്കി​ല്ലെ​ന്ന് ഐ​ഡി​യ സെ​ല്ലു​ലാ​ർ പ്ര​ഖ്യാ​പി​ച്ചു. 2ജി, 3​ജി, 4ജി ​നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ലു​ള്ള പ്രീ​പെ​യ്ഡ്, പോ​സ്റ്റ് പെ​യ്ഡ് വ​രി​ക്കാ​ർ​ക്ക് ഈ ​ഇ​ള​വ് ല​ഭി​ക്കും.

ഫെ​ബ്രു​വ​രി 21ന് ​ഇ​തേ ഓ​ഫ​ർ റി​ല​യ​ൻ​സ് ജി​യോ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജി​യോ​യ്ക്കെ​തി​രേ മ​ത്സ​രി​ക്കാ​നാ​ണ് ഐ​ഡി​യ​യും സ​മാ​ന ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ൻ​ക​മിം​ഗ്, ഔ​ട്ട്ഗോ​യിം​ഗ് റോ​മിം​ഗ് കോ​ളു​ക​ൾ ഭാ​ര​തി എ‍യ​ർ​ടെ​ലും സൗ​ജ​ന്യ​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.