പരമ്പരാഗത മാധ്യമങ്ങളെ ഡിജിറ്റൽ മീഡിയ മറികടക്കുമെന്ന്
Monday, March 13, 2017 9:45 PM IST
ന്യൂ​ഡ​ൽ​ഹി: 2022 ആ​കു​മ്പോ​ഴേ​ക്കും രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ മീ​ഡി​യ പ​ര​ന്പ​രാ​ഗ​ത മാ​ധ്യ​മ​ങ്ങ​ളെ മ​റി​ക​ട​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്ത് സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗ​വും ബ്രോ​ഡ്ബാ​ൻ​ഡ് ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. 2020 ആ​കു​മ്പോ​ഴേ​ക്കും രാ​ജ്യ​ത്തെ സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗം 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​കും. ഇ​താ​ണ് പ​ര​ന്പ​രാ​ഗ​ത മാ​ധ്യ​മ​ങ്ങ​ളെ പി​ന്നി​ലേ​ക്കാ​ക്കു​ന്ന​ത്.

സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗ​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നു കു​തി​പ്പ് ബ്രോ​ഡ് ബാ​ൻ​ഡി​നു​മു​ണ്ട്. ഇ​തും ഡി​ജി​റ്റ​ൽ മീ​ഡി​യ​യു​ടെ കു​തി​പ്പി​നു കാ​ര​ണ​മാ​കും.


മാ​ർ​ക്ക​റ്റ് റി​സ​ർ​ച്ച് ക​മ്പ​നി​യാ​യ ഇ-​മാ​ർ​ക്ക​റ്റെ​റി​ന്‍റെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ടി​വി, റേ​ഡി​യോ, ദി​ന​പ​ത്ര​ങ്ങ​ൾ, മാ​സി​ക​ക​ൾ എ​ന്നി​വ ശ​രാ​ശ​രി ര​ണ്ട​ര മ​ണി​ക്കൂ​റാ​ണ് ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഡി​ജി​റ്റ​ൽ മീ​ഡി​യ ശ​രാ​ശ​രി ഒ​രു മ​ണി​ക്കൂ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.