ടാറ്റാ മോട്ടോഴ്സ് ചെലവു കുറയ്ക്കുന്നു വിആർഎസ് നടപ്പാക്കും
Wednesday, March 15, 2017 11:16 AM IST
മും​ബൈ: ടാ​റ്റാ മോ​ട്ടോ​ഴ്സ് ചെ​ല​വു ചു​രു​ക്ക​ലി​ന് ത​യാ​റെ​ടു​ക്കു​ന്നു. ജീ​വ​ന​ക്കാ​ർ​ക്ക് വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് ന​ട​പ്പാ​ക്കി​യാ​ണ് ചെ​ല​വു കു​റ​യ്ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 400-500 ജീ​വ​ന​ക്കാ​ർ​ക്ക് ക​മ്പ​നി വി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് സൂ​ച​ന. ‌‌‌എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ ചെ​യ​ർ​മാ​നാ​യി ചാ​ർ‌​ജെ​ടു​ത്ത​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.


വ​രു​മാ​ന​ത്തി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​നി​ർ​മാ​താ​ക്ക​ളാ​യ ടാ​റ്റാ മോ​ട്ടോ​ഴ്സ് 2015-16 കാ​ല​ഘ​ട്ട​ത്തി​ൽ ഫാ​ക്ട​റി ജോ​ലി​ക്കാ​രാ​യ 250 പേ​ർ​ക്ക് വി​ആ​ർ​എ​സ് ന​ല്കി​യി​രു​ന്നു. വിആർഎസ് കൂടാതെ നി​ര​വ​ധി ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥാ​ന​ച​ല​ന​മു​ണ്ടാ​കും.