കയറ്റുമതിയിൽ ഇരട്ടയക്ക വളർച്ച
കയറ്റുമതിയിൽ  ഇരട്ടയക്ക വളർച്ച
Wednesday, March 15, 2017 11:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ഇ​​​ര​​​ട്ട​​​യ​​​ക്ക വ​​​ള​​​ർ​​​ച്ച​​​യു​​​മാ​​​യി ഫെ​​​ബ്രു​​​വ​​​രി. ഏ​​​റെ​​​ക്കാ​​​ല​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ഇ​​​ങ്ങ​​​നെ​​​യൊ​​​രു വ​​​ർ​​​ധ​​​ന. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ ക​​​യ​​​റ്റു​​​മ​​​തി 2,449 കോ​​​ടി ഡോ​​​ള​​​ർ ത​​​ലേ ഫെ​​​ബ്രു​​​വ​​​രി​​​യേ​​​ക്കാ​​​ൾ 17.48 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലാ​​​ണ്. ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ലെ വ​​​ർ​​​ധ​​​ന 21.76 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. 3,338.7 കോ​​​ടി ഡോ​​​ള​​​ർ.

ഏ​​​പ്രി​​​ൽ-​​​ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ ക​​​യ​​​റ്റു​​​മ​​​തി 24,541 കോ​​​ടി ഡോ​​​ള​​​ർ​​​ വ​​​രും. വ​​​ർ​​​ധ​​​ന 2.52 ശ​​​ത​​​മാ​​​നം. ഏ​​​പ്രി​​​ൽ-​​​ഫെ​​​ബ്രു​​​വ​​​രി ഇ​​​റ​​​ക്കു​​​മ​​​തി 34,070 കോ​​​ടി ഡോ​​​ള​​​ർ. വ​​​ർ​​​ധ​​​ന 3.67 ശ​​​ത​​​മാ​​​നം. 11 മാ​​​സ​​​കാ​​​ല​​​ത്തെ വാ​​​ണി​​​ജ്യ ക​​​മ്മി 9,529 കോ​​​ടി ഡോ​​​ള​​​ർ. ഇ​​​തു ത​​​ലേ​​​വ​​​ർ​​​ഷം 11 മാ​​​സ​​​ത്തേ​​​ക്കാ​​​ൾ 16.65 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണ്.


ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് 5.61 ശ​​​ത​​​മാ​​​ന​​​വും ജ​​​പ്പാ​​​നി​​​ലേ​​​ക്ക് 10.87 ശ​​​ത​​​മാ​​​ന​​​വും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ലേ​​​ക്ക് 1.68 ശ​​​ത​​​മാ​​​ന​​​വും ക​​​ണ്ട് ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം ചൈ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള​​​ത് 6.2 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ ക്രൂ​​​ഡ് ഓ​​​യി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ത​​​ലേ ഫെ​​​ബ്രു​​​വ​​​രി​​​യേ​​​ക്കാ​​​ൾ 60 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ൽ വി​​​ല​​​യ്ക്കാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.