പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ട്; റി​സ​ർ​വ് ബാ​ങ്കി​നു നി​ർ​ദേ​ശം ന​ല്കി​യെന്നു കേ​ന്ദ്രസ​ർ​ക്കാ​ർ
Saturday, March 18, 2017 11:49 AM IST
ന്യൂ​ഡ​ൽ​ഹി: പ​ത്തു രൂ​പ​യു​ടെ കൂ​ടു​ത​ൽ കാ​ലം ഈ​ടു നി​ൽ​ക്കു​ന്ന പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്കി​ന് നി​ർ​ദേ​ശം ന​ല്കി​യെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ. കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​ർ​ജു​ൻ റാം ​ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. രാ​ജ്യ​ത്തെ അ​ഞ്ചു സ്ഥ​ല​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കോ​ട്ട​ൺ സ​ത്ത് ഉ​ൾ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കു​ന്ന നോ​ട്ടുക​ളേ​ക്കാ​ളും കൂ​ടു​ത​ൽ കേ​ടി​ല്ലാ​തെ നി​ല​നി​ൽ​ക്കാ​ൻ പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ​ക്കു ക​ഴി​യു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ.

പ്ലാ​സ്റ്റി​ക് പോ​ലെ ക​റ​ൻ​സി​ക​ൾ​ക്ക് ഈ​ടു നി​ൽ​ക്കു​ന്ന​തി​നാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ കേ​ന്ദ്ര ബാ​ങ്കു​ക​ൾ നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.