Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
കുതിപ്പിനൊടുവിൽ കുരുമുളകിനു കിതപ്പ്; റബറിനു വില ഉ‍യരാം
Sunday, March 19, 2017 10:58 PM IST
Inform Friends Click here for detailed news of all items Print this Page
തി​ര​ക്കി​ട്ട നീ​ക്കം തി​രി​ച്ച​ടി​യാ​വു​മെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ താ​യ്‌​ല​ൻ​ഡ് റ​ബ​ർ ലേ​ലനീ​ക്ക​ത്തി​ൽ​നി​ന്ന് താ​ത്കാ​ലി​ക​മാ​യി പി​ന്മാറി. അ​ഭ്യൂ​ഹ​ങ്ങ​ൾ കു​രു​മു​ള​കി​ൽ സ​മ്മ​ർ​ദ്ദ​മു​ള​വാ​ക്കി, ഒ​രാ​ഴ്ച​ത്തെ കു​തി​പ്പി​നൊ​ടു​വി​ൽ വി​പ​ണി കി​ത​ച്ചു. നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളി​ൽ നേ​രി​യ മു​ന്നേ​റ്റം. വേ​ന​ൽ​മ​ഴ ഏ​ല​ത്തോ​ട്ട​ങ്ങ​ൾ​ക്ക് ഉ​ണ​ർ​വു പ​ക​രും.

കു​രു​മു​ള​ക്

ഒ​രാ​ഴ്ച നീ​ണ്ട കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​ടു​വി​ൽ ഇ​ന്ത്യ​ൻ കു​രു​മു​ള​കി​നു കാ​ലി​ട​റി. ച​ര​ക്കുക്ഷാ​മ​വും ഇ​റ​ക്കു​മ​തി​യി​ൽ വ​രു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് ഉ​ത്സ​വ​പ്ര​തീ​തി ജ​നി​പ്പി​ച്ച​ത്. വി​യ​റ്റ്നാം കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി​ക്കു താ​ത്കാ​ലി​ക നി​രോ​ധ​നം ഉ​ട​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ ഉ​ത്ത​രേ​ന്ത്യ​ൻ വാ​ങ്ങ​ലു​കാ​രെ രം​ഗ​ത്തു​നി​ന്ന് അ​ല്പം പി​ന്തി​രി​പ്പി​ച്ചു. ഗാ​ർ​ബി​ൾ​ഡ് മു​ള​ക് 62,600ൽ​നി​ന്ന് 61,400 രൂ​പ​യാ​യി. പു​തി​യ കു​രു​മു​ള​കു​വി​ല 56,900 രൂ​പ.

ഹൈ​റേ​ഞ്ചി​ൽ​നി​ന്ന് വി​ല്പ​ന സ​മ്മ​ർ​ദ​മി​ല്ലെ​ങ്കി​ലും ക​ർ​ണാ​ട​ക​ത്തി​ലെ തോ​ട്ട​ങ്ങ​ൾ പു​തി​യ മു​ള​ക് വി​ല്പ​ന​യ്ക്കി​റ​ങ്ങി. സെ​പ്റ്റം​ബ​ർ-​ഒ​ക്‌​ടോ​ബ​ർ കാ​ല​യ​ള​വി​ലെ ഉ​ത്സ​വ​കാ​ല ആ​വ​ശ്യ​ങ്ങ​ൾ മു​ന്നി​ൽ​ക്കണ്ടാ​ണ് ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ മു​ള​ക് സം​ഭ​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ കു​രു​മു​ള​കു​വി​ല ട​ണ്ണി​ന് 10,000 ഡോ​ള​റി​ലാ​ണ്. പു​തി​യ ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ യു​എ​സ്, യൂ​റോ​പ്യ​ൻ ബ​യ​റ​ർ​മാ​ർ താ​ത്പ​ര്യം കാ​ണി​ച്ചി​ല്ല.

റ​ബ​ർ

താ​യ്‌​ല​ൻ​ഡ് ക​രു​ത​ൽ ശേ​ഖ​ര​ത്തി​ലെ റ​ബ​ർ​വി​ല്പ​ന​യി​ൽ​നി​ന്ന് താ​ത്കാ​ലി​ക​മാ​യി പി​ൻ​തി​രി​യു​ന്ന​ത് ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ൾ​ക്ക് പു​തു​ജീ​വ​ൻ പ​ക​രും. ക​ഴി​ഞ്ഞ മാ​സം താ​യ് അ​ഥോ​റി​റ്റി റ​ബ​ർ ലേ​ല​ത്തി​നി​റ​ക്കി​യ​താ​ണ് രാ​ജ്യാ​ന്ത​ര വി​പ​ണി​യു​ടെ താ​ളം തെ​റ്റി​ച്ച​ത്.

ആ​ഗോ​ള റ​ബ​ർ​വി​പ​ണി​ക്കു പൊ​ടു​ന്ന​നെ നേ​രി​ട്ട വി​ല​ത്ത​ക​ർ​ച്ച താ​യ്‌​ല​ൻ​ഡി​ന്‍റെ സാ​ന്പ​ത്തി​ക​സ്ഥി​തി​യി​ൽ വി​ള്ള​ലു​ണ്ടാ​ക്കു​മെ​ന്നു വ്യ​ക്ത​മാ​യ​താ​ണ് ലേ​ല​ത്തി​ൽ​നി​ന്നു പി​ന്മാ​റാ​ൻ പ്രേ​രി​പ്പി​ച്ച​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ഷ്യ​ൻ വി​പ​ണി​ക​ളി​ൽ റ​ബ​ർ ഒ​രി​ക്ക​ൽ​കൂ​ടി മി​ക​വി​ലേ​ക്കു ചു​വ​ടു​വ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നി​ക്ഷേ​പ​മേ​ഖ​ല. ഡോ​ള​റി​ന്‍റെ വി​നി​മ​യ​നി​ര​ക്കി​ലെ ചാ​ഞ്ചാ​ട്ട​വും ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലെ ഉ​ണ​ർ​വും ടോ​ക്കോ​മി​ലും സി​ക്കോ​മി​ലും ച​ല​ന​മു​ള​വാ​ക്കും. റ​ബ​റി​ന്‍റെ ക​രു​ത​ൽ ശേ​ഖ​രം ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന ചൈ​ന​യി​ലും ഈ ​അ​വ​സ​ര​ത്തി​ൽ ഉ​ണ​ർ​വു പ്ര​തീ​ക്ഷി​ക്കാം.

ടോ​ക്കോ​മി​ൽ കി​ലോ 275 യെ​ന്നി​ൽ നീ​ങ്ങു​ന്ന റ​ബ​ർ 250 യെ​ന്നി​ലെ സ​പ്പോ​ർ​ട്ട് നി​ല​നി​ർ​ത്തി 300 യെ​ന്നി​ലെ പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നാ​വും ആ​ദ്യം ശ്ര​മി​ക്കു​ക. വി​പ​ണി​യു​ടെ ഈ ​നീ​ക്കം വി​ജ​യി​ച്ചാ​ൽ മാ​സാ​ന്ത്യ​ത്തോ​ടെ 334-350 യെ​ന്നി​നെ ല​ക്ഷ്യ​മാ​ക്കി ടോ​ക്കോ​മി​ൽ റ​ബ​ർ ചു​വ​ടു​വ​യ്ക്കാം. ഇ​ന്ന് ദേ​ശീ​യ അ​വ​ധി പ്ര​മാ​ണി​ച്ച് ജാ​പ്പ​നീ​സ് മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കി​ല്ല.

ഇ​ന്ത്യ​ൻ ട​യ​ർ വ്യ​വ​സാ​യി​ക​ൾ റ​ബ​ർ സം​ഭ​രി​ച്ചെ​ങ്കി​ലും നി​ര​ക്ക് ഉ​യ​ർ​ത്തി​യി​ല്ല. ആ​ർ​എ​സ്എ​സ് നാ​ലാം ഗ്രേ​ഡ് റ​ബ​ർ 14,900 രൂ​പ​യി​ലും അ​ഞ്ചാം ഗ്രേ​ഡ് 14,200ലു​മാ​ണ്. ലാ​റ്റ​ക്സ് വി​ല 10,000ൽ​നി​ന്ന് 9,300ലേ​ക്ക് ഇ​ടി​ഞ്ഞു. വേ​ന​ൽ മ​ഴ തു​ട​ർ​ന്നാ​ൽ റ​ബ​ർ വെ​ട്ട് തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു ഒ​രു വി​ഭാ​ഗം ചെ​റു​കി​ട ക​ർ​ഷ​ക​ർ.

ഏ​ലം

വേ​ന​ൽ​മ​ഴ ഹൈ​റേ​ഞ്ചി​ലെ ഏ​ല​ത്തോ​ട്ട​ങ്ങ​ൾ​ക്ക് പു​തു​ജീ​വ​ൻ പ​ക​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ത്പാ​ദ​ക​ർ. മ​ഴ മാ​സാ​ന്ത്യം വ​രെ തു​ട​ർ​ന്നാ​ൽ മേ​യി​ൽ പു​തി​യ ഏ​ല​ക്ക വി​ള​വെ​ടു​പ്പി​നു തു​ട​ക്കം​കു​റി​ക്കാ​നാ​വു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. ഏ​ല​ക്ക​യു​ടെ ക​രു​ത്ത​ൽ ശേ​ഖ​രം കു​റ​വാ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ലേ​ലകേ​ന്ദ്ര​ങ്ങ​ളി​ൽ വ​ര​വ് പ​തി​വി​ലും കു​റ​ഞ്ഞു. വ​ലു​പ്പം കൂ​ടി​യ ഇ​ന​ങ്ങ​ൾ കി​ലോ 1350 രൂ​പ റേ​ഞ്ചി​ലാ​ണ്. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഓ​ർ​ഡ​റു​ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​യ​റ്റു​മ​തി സ​മൂ​ഹം.

ചു​ക്ക്

ചു​ക്ക് വി​ല വീ​ണ്ടും ഇ​ടി​ഞ്ഞു. ചു​ക്ക് സ്റ്റോ​ക്ക് ഉ​യ​ർ​ന്ന​തും ആ​ഭ്യ​ന്ത​ര-​വി​ദേ​ശ ആ​വ​ശ്യ​കാ​രു​ടെ അ​ഭാ​വം മാ​ർ​ക്ക​റ്റി​നെ ത​ള​ർ​ത്തി. ക​ർ​ണാ​ട​കം പ​ച്ച ഇ​ഞ്ചി​യും ചു​ക്കും വി​ല്പ​ന​യ്ക്കി​റ​ക്കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ പു​തി​യ ക​ച്ച​വ​ട​ങ്ങ​ൾ​ക്ക് എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​യ​റ്റു​മ​തി​ക്കാ​ർ. മീ​ഡി​യം ചു​ക്ക് 12,500 രൂ​പ, ബെ​സ്റ്റ് ചു​ക്ക് 13,500 രൂ​പ.

ജാ​തി​ക്ക

വ​ര​ൾ​ച്ച മൂ​ലം ജാ​തി​ക്ക ഉ​ത്പാ​ദ​നം പ​തി​വി​ലും കു​റ​യും. മ​ധ്യ​കേ​ര​ള​ത്തി​ലെ ജാ​തി​ത്തോ​ട്ട​ങ്ങ​ളി​ൽ പു​തി​യ കാ​യ്ക​ൾ വി​ള​വെ​ടു​പ്പി​ന് സ​ജ്ജ​മാ​വു​ക​യാ​ണ്. തു​ലാ​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​തി​നാ​ൽ പ​ല തോ​ട്ട​ങ്ങ​ളി​ലും നേ​ര​ത്തേ ക​ണ​ക്കു കൂ​ട്ടി​യ​തി​നേക്കാ​ൾ ഉ​ത്പാ​ദ​നം കു​റ​വാ​ണ്. ജാ​തി​ക്ക തൊ​ണ്ട​ൻ 225-350 രൂ​പ, തൊ​ണ്ടി​ല്ലാ​ത്ത​ത് 475-570 രൂ​പ, ജാ​തി​പ​ത്രി 500-650 രൂ​പ.

നാ​ളി​കേ​രം

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ നേ​രി​യ ഉ​ണ​ർ​വ് ദൃ​ശ്യ​മാ​യെ​ങ്കി​ലും കൊ​പ്ര​യാ​ട്ട് മി​ല്ലു​ക​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് വെ​ളി​ച്ചെ​ണ്ണ​വി​ല ഉ​യ​ർ​ന്നി​ല്ല. കാ​ങ്ക​യ​ത്തെ മി​ല്ലു​ക​ൾ എ​ണ്ണനീ​ക്കം നി​യ​ന്ത്രി​ച്ച​ത് വി​പ​ണി​ക്കു താ​ങ്ങാ​യി. എ​ന്നാ​ൽ, വ​ൻ​വി​ല ന​ൽ​കി കൊ​പ്ര ശേ​ഖ​രി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. വെ​ളി​ച്ചെ​ണ്ണ 12,100ലും ​കൊ​പ്ര 8,155 രൂ​പ​യി​ലു​മാ​ണ്. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നാ​ളി​കേ​ര ഉ​ത്പാ​ദ​നം വ​രും മാ​സ​ങ്ങ​ളി​ൽ കു​റ​യു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ൽ വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ വെ​ളി​ച്ചെ​ണ്ണ​യി​ൽ കു​തി​പ്പു പ്ര​തീ​ക്ഷി​ക്കാം.

സ്വ​ർ​ണം

സ്വ​ർ​ണ​വി​ല ചാ​ഞ്ചാ​ടി. 21,600 രൂ​പ​യി​ൽ വി​ല്പ​ന​യാ​രം​ഭി​ച്ച പ​വ​ൻ വാ​ര​മ​ധ്യം 21,360ലേ​ക്ക് താ​ഴ്ന്നെ​ങ്കി​ലും പി​ന്നീ​ട് 21,600 രൂ​പ​യി​ലേ​ക്കു ക​യ​റി. ന്യൂ​യോ​ർ​ക്കി​ൽ ട്രോ​യ് ഒൗ​ണ്‍സി​ന് 1197 ഡോ​ള​റി​ൽ​നി​ന്ന് 1229ലേ​ക്ക് ഉ​യ​ർ​ന്നു.


സാധാരണക്കാരും വിമാനത്തിൽ സഞ്ചരിക്കുക എന്നതാണ് എന്‍റെ സ്വപ്നം: പ്രധാനമന്ത്രി
ഇ​ൻ​കം ടാ​ക്സ് ഇ-​ഫ​യ​ലിം​ഗ് സൗ​ക​ര്യ​വു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
ഗൂഗിൾ ഇന്ത്യ: ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽദാതാവ്
മൊ​ബൈ​ൽ വ​രി​ക്കാ​ർ 56.8 ല​ക്ഷം വ​ർ​ധി​ച്ചു, എ​യ​ർ​ടെ​ൽ മു​ന്നി​ൽ
മികച്ച നേട്ടവുമായി മാരുതി സുസുകി
സഫാരി സ്റ്റോമിനെ പട്ടാളത്തിലെടുത്തു
ഇന്ത്യയിലേക്ക് ഒരു ചൈനീസ് മൊബൈൽ കമ്പനികൂടി
30,000 കടന്നു സെൻസെക്സ്; നി​​​ഫ്റ്റി​​​ക്കും പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡ്
അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു വ​​​ൻ നി​​​കു​​​തി ഇ​​​ള​​​വ്
ഉദാൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെ‍യ്യും
ഓ​ണ്‍​ലൈ​ൻ സ്റ്റോ​റു​മാ​യി ആ​ല​പ്പാ​ട്ട് സൂ​പ്പ​ർ ഷോ​പ്പി
രണ്ടു പുതിയ പ്ലാനുകളുമായി എൽഐസി
ജോസ്കോ ജ്വല്ലേഴ്സ് ഷോറൂമുകളിൽ അക്ഷയതൃതീയ ആഘോഷങ്ങൾ
രൂപയും ഓഹരികളും കുതിക്കുന്നു; നി​ഫ്റ്റി റി​ക്കാ​ർ​ഡി​ൽ
കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യു​ടെ ഓഹരി പുറത്തിറക്കൽനടപ്പു സാ​ന്പ​ത്തി​ക വ​ർ​ഷം ഉ​ണ്ടാ​യേ​ക്കും
ടിസിഎസിനും ഇൻഫോസിസിനും ലഭിച്ചത് 8.8 ശതമാനം വീസ
ഫോക്സ്‌വാഗൺ പോളോ ജിടി സ്പോർട്ട് എത്തി
അക്ഷയ തൃതീയയിൽ തിളങ്ങാൻ സ്വർണവ്യാപാരികൾ
ധാത്രി ഹോസ്പിറ്റലിന് എഎച്ച്എംഎ അവാർഡ്
ഭക്ഷ്യധാന്യ ഉത്പാദനം 27.4 കോടി ടൺ ആയി ഉയർത്തും
നാസ്ഡാക് 6000 കടന്നു
മെഡ്‌ട്രോണിക്‌സ് അത്യാധുനിക സ്റ്റെന്‍റുകൾ ഇന്ത്യയിലേക്കില്ല
ലുലു ഫാഷന്‍ വീക്ക് സമാപിച്ചു
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ന്താ​രാ​ഷ്‌ട്ര അം​ഗീ​കാ​രം
മാരുതിയുടെ പുതിയ ഡിസയർ പുറത്തിറക്കി
പു​തി​യ പ​ദ്ധ​തി​ക​ളുമായി ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷൻ
ക​​​ല്യാ​​​ണ്‍ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് ഫ്ളാ​​​റ്റി​​​നൊ​​​പ്പം കാ​​​ർ സ​​​മ്മാ​​​നം
ബോ​ബി ചെ​മ്മ​ണ്ണൂർ ഫെ​സ്റ്റി​വ​ൽ ഓ​ഫ​ർ
വിവാഹ സീസണിൽ കണ്ണുനട്ട് സ്വർണ വിപണി; അനിശ്ചിതത്വത്തിൽ കാർഷിക മേഖല
ആഗോള തലത്തിലും വിപണിയെ തളർത്തിയ വാരം
ഇ​ൻ​ഫോ​സി​സ്, ടി​സി​എ​സ് കന്പനികൾ എച്ച്‌‌-വൺ ബി വീസ മാനദണ്ഡം ലംഘിക്കുന്നതായി യുഎസ്
രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷായി സ്വീകരിച്ചാല്‍....
എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരുടെ എണ്ണം കുറച്ചു
ജോ​യ് ആ​ലു​ക്കാ​സി​ൽ അ​ക്ഷ​യതൃ​തീ​യ സ്പെ​ഷ​ൽ ഓഫ​റു​ക​ൾ
സാധാരണക്കാർക്ക് സൗജന്യ സാങ്കേതിക വിദ്യാഭ്യാസം നല്കി ടൊയോട്ട
ദീർഘദൂര ട്രെയിനുകളിൽ 3 ടയർ എസി കോച്ചുകളുടെ എണ്ണം വർധിപ്പിക്കും
അര ലക്ഷത്തിന്‍റെ നിറവിൽ മഹീന്ദ്ര കെയുവി 100
ബാഹുബലിയുമായി കൈകോർത്ത് എയർടെൽ
വിദേശനാണ്യശേഖരം വർധിച്ചു
വിപ്രോയിൽ പിരിച്ചുവിടൽ
ജിഎസ്ടി: കണക്കുസൂക്ഷിപ്പ് ചെറുകിടക്കാരെ ബുദ്ധിമുട്ടിക്കും
വരുന്നതു പെട്രോളും ഓൺലൈനായി വാങ്ങാവുന്ന കാലം
ഹുവായിയുടെ ഓണർ ബീ 2 വിപണിയിൽ
പി.​​​ജെ.​​ ഫ്രാ​​​ൻ​​​സി​​​സ് പ​​​ടി​​​യ​​​റ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ
പ്രതിദിനം മൂന്നു ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ
ക്രൂഡ് ഉത്പാദന നിയന്ത്രണം തുടരും: സൗദി
ആക്ടീവ ഒന്നാമത്
മേക്ക് ഇൻ ഇന്ത്യ ഐഫോണുകൾ അടുത്ത മാസം മുതൽ
രാജ്യത്തെ എൻജിനിയർമാർ മോശം!
വോ​ഡ​ഫോ​ണി​ലൂ​ടെ 4 ജി​യി​ലേ​ക്കു മാ​റാം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.