വലിയ പിരിച്ചുവിടലിനൊരുങ്ങി കോഗ്നിസന്‍റ്
Monday, March 20, 2017 10:05 PM IST
ബം​ഗ​ളൂ​രു: ഐ​ടി ക​മ്പ​നി​യാ​യ കോ​ഗ്നി​സ​ന്‍റ് 6,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. ക​മ്പ​നി​യു​ടെ മൊ​ത്തം ജീ​വ​ന​ക്കാ​രി​ൽ ര​ണ്ടു ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​മി​ത്. 2016 ഡി​സം​ബ​ർ 31ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് 2.6 ല​ക്ഷം ജീ​വ​നക്കാ​രാ​ണ് കോ​ഗ്നി​സ​ന്‍റി​നു​ള്ള​ത്. ജീ​വ​ന​ക്കാ​രു​ടെ ഒ​രു വ​ർ​ഷ​ത്തെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി​യ​ ശേ​ഷ​മാ​യി​രി​ക്കും പി​രി​ച്ചു​വി​ടാ​നു​ള്ള​വ​രെ നി​ശ്ച​യി​ക്കു​ക. പി​രി​ച്ചു​വി​ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്.


യ​ന്ത്ര​വ​ത്ക​ര​ണ​വും വ​രു​മാ​നം കു​റ​ഞ്ഞ​തു​മാ​ണ് പി​രി​ച്ചു​വി​ട​ലി​നു​ള്ള കാ​ര​ണം. വ​ലി​യ പ​ല ക​മ്പ​നി​ക​ളും ഇ​ത്ത​ര​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​ണ്.