സ്റ്റേറ്റ് ബാങ്കുകളുടെ ലയനം; അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ളു​ടെ 47 ശ​ത​മാ​നം ഓ​ഫീ​സു​ക​ൾ പൂ​ട്ടും
സ്റ്റേറ്റ് ബാങ്കുകളുടെ ലയനം; അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ളു​ടെ 47 ശ​ത​മാ​നം ഓ​ഫീ​സു​ക​ൾ പൂ​ട്ടും
Tuesday, March 21, 2017 11:21 AM IST
മും​ബൈ: ഏ​പ്രി​ൽ ഒ​ന്നിനു സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ ല​യി​ക്കു​ന്ന അ​ഞ്ച് അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ളു​ടെ 47 ശ​ത​മാ​നം ഓ​ഫീ​സു​ക​ൾ പൂ​ട്ടു​മെ​ന്ന് റി​പ്പോ​ർ​ട്ട്. മൂ​ന്നു ബാ​ങ്കു​ക​ളു​ടെ ഹെ​ഡ് ഓ​ഫീ​സു​ക​ളും പൂ​ട്ടു​ന്ന​വ​യി​ൽ ഉ​ൾ​പ്പെ​ടും.

അ​ഞ്ച് ബാ​ങ്കു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ ഹെ​ഡ് ഓ​ഫീ​സു​ക​ൾ നി​ല​നി​ർ​ത്തും. 27 സോ​ണ​ൽ ഓ​ഫീ​സു​ക​ൾ, 81 റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ൾ, 11 നെ​റ്റ്‌​വ​ർ​ക്ക് ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യോ​ടൊ​പ്പം മ​റ്റു മൂ​ന്ന് ബാ​ങ്കു​ക​ളു​ടെ ഹെ​ഡ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​മെ​ന്ന് എ​സ്ബി​ഐ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ദി​നേ​ശ് കു​മാ​ർ ഖാ​ര അ​റി​യി​ച്ചു.

ഒ​രേ പ്ര​ദേ​ശ​ത്തു​ള്ള ഓ​ഫീ​സു​ക​ളാ​ണ് പൂ​ട്ടു​ന്ന​വ​യി​ൽ ഉ​ൾ​പ്പെ​ടു​ക. ബി​സി​ന​സ് വി​ഭ​ജി​ച്ചു പോ​കാ​തി​രി​ക്കാ​നാ​ണി​ത്. ഏ​പ്രി​ൽ ഒ​ന്നിന് അ​ഞ്ചു ബാ​ങ്കു​ക​ളും എ​സ്ബി​ഐ​യു​ടെ ഭാ​ഗ​മാ​യി മാ​റു​മെ​ങ്കി​ലും ബാങ്കിനുള്ളിലെ രേഖാ ​ന​ട​പ​ടി​ക​ൾ ഏ​പ്രി​ൽ 24നു​ ശേ​ഷം മാ​ത്ര​മേ തു​ട​ങ്ങൂ. ബാ​ങ്കു​ക​ളു​ടെ ബാ​ല​ൻ​സ് ഷീ​റ്റ് ത​യാ​റാ​ക്കാ​ൻ 20 ദി​വ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​ന്നേ​ക്കും. ഇ​തി​നു​ശേ​ഷം ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​കു​ന്പോൾ ലയനവും സാങ്കേതികമായി പൂർത്തിയാകും.

ഇ​പ്പോ​ൾ എ​സ്ബി​ഐ​ക്ക് 550 അഡ്മിനിസ്ട്രേറ്റീവ് ഓ​ഫീ​സു​ക​ളും അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ൾ​ക്ക് 259 അഡ്മിനിസ്ട്രേറ്റീവ് ഓ​ഫീ​സു​ക​ളു​മു​ണ്ട്. ല​യ​നം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ എ​സ്ബി​ഐ​ക്ക് മൊ​ത്തം 687 ഓ​ഫീ​സു​കളായി മാ​റും. 122 ഓ​ഫീ​സുക​ൾ ഇ​ല്ലാ​താ​കും.


ഏ​താ​ണ്ട് 1,107 ശാ​ഖ​ക​ൾ ഇ​ല്ലാ​താ​കു​ന്പോ​ൾ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​രെ​യാ​ണ്. ഇ​വ​രെ പു​നർ​വി​ന്യ​സിക്കും. മ​റ്റ് ഓ​ഫീ​സു​ക​ളി​ലേ​ക്കു മാ​റാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് വി​ആ​ർ​എ​സ് എ​ടു​ത്ത് പി​രി​ഞ്ഞു​പോ​കാ​മെ​ന്ന് നേ​ര​ത്തേ എ​സ്ബി​ഐ അ​റി​യി​ച്ചി​രു​ന്നു.

ഏ​പ്രി​ൽ 24ന് ​അ​ഞ്ച് അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ളു​ടെ​യും ഡാറ്റാ സങ്കലനം ഒ​രു​മി​ച്ചാ​യി​രി​ക്കും തു​ട​ങ്ങു​ക. മേ​യ് അ​വ​സാ​ന​ത്തോ​ടെ ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ങ്കി​ലും ല​യ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​കാ​ൻ ആ​റു മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​ന്നേ​ക്കും.

2017-18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദ്യ ത്രൈ​മാ​സ​ത്തി​ൽ​ത്ത​ന്നെ ല​യ​നം പൂ​ർ​ത്തി​യാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ങ്കി​ലും ര​ണ്ടാം പാ​ദ​ത്തി​ലേ​ക്കും ക​ട​ക്കാ​നി​ട​യു​ണ്ടെ​ന്നും ദി​നേ​ശ് കു​മാ​ർ ഖാ​ര പ​റ​ഞ്ഞു.

ഇ​തി​നു മു​ന്പ് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ൻ​ഡോ​ർ 2010ലും ​സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് സൗ​രാ​ഷ്‌​ട്ര 2008ലും ​എ​സ്ബി​ഐ​യി​ൽ ല​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.