സ്നാപ്ഡീലിനെയും ഫ്ളിപ്കാർട്ടിനെയും ലയിപ്പിക്കാൻ സോഫ്റ്റ്ബാങ്ക്
സ്നാപ്ഡീലിനെയും ഫ്ളിപ്കാർട്ടിനെയും ലയിപ്പിക്കാൻ സോഫ്റ്റ്ബാങ്ക്
Tuesday, March 28, 2017 11:52 AM IST
മും​ബൈ: പ്ര​മു​ഖ ഒാ​ൺ​ലൈ​ൻ വ്യാ​പാ​ര ക​ന്പ​നി​ക​ളാ​യ സ്നാ​പ്ഡീ​ലി​നെ​യും ഫ്ളി​പ്കാ​ർ​ട്ടി​നെ​യും ത​മ്മി​ൽ ല​യി​പ്പി​ക്കാ​ൻ പ്ര​മു​ഖ ജ​പ്പാ​ൻ ക​ന്പ​നി​യാ​യ സോ​ഫ്റ്റ് ബാ​ങ്കി​ന്‍റെ ശ്ര​മം. ഫ്ളി​പ്കാ​ർ​ട്ട്, ആ​മ​സോ​ൺ എ​ന്നീ ക​ന്പ​നി​ക​ൾ ഒാണ്‌ലൈൻ വ്യാപാര മേഖ ല കൈ​യ​ട​ക്കി​യ​തോ​ടെ സ്നാ​പ് ഡീ​ലി​നു​ണ്ടാ​യ തകർച്ച ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ധാ​ന നി​ക്ഷേ​പ​ക​രാ​യ സോ​ഫ്റ്റ് ബാ​ങ്ക് ഈ ​പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്.

1.5 ബി​ല്ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പി​ച്ച് ഈ ​കൂ​ട്ടാ​യ്മ​യു​ടെ പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി ഒാ​ഹ​രി​ക​ളു​ടെ 15 ശ​ത​മാ​നം സ്വ​ന്ത​മാ​ക്കാ​നും സോ​ഫ്റ്റ് ബാ​ങ്ക് സ​ന്ന​ധ​ത അ​റി​യി​ച്ചു. ഒ​രു ബി​ല്ല്യ​ൺ ഡോ​ള​ർ വി​ല​യു​ള്ള ഒാ​ഹ​രി ഫ്ളി​പ്കാ​ർ​ട്ടി​ന്‍റെ നി​ക്ഷേ​പ​ക​രാ​യ ടൈ​ഗ​ർ ഗ്ലോ​ബ​ൽ എ​ന്ന ക​ന്പ​നി​ക്കും വി​ൽ​ക്കും. സ്നാ​പ് ഡീ​ലി​ന്‍റെ 30 ശ​ത​മാ​നം ഒാ​ഹ​രി​ക​ൾ ഇ​പ്പോ​ൾ സോ​ഫ്റ്റ്ബാ​ങ്കി​നാ​ണ്. 6.5 ബി​ല്ല്യ​ൺ ഡോ​ളാ​റാ​യി​രു​ന്നു 2006ൽ ​ഇ​തി​ന്‍റെ മൂ​ല്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.