ഡി​​സ്കൗ​​ണ്ട് പ്ര​​ഖ്യാ​​പി​​ച്ച് ഹീ​​റോ​​യും ഹോ​​ണ്ട​​യും
ഡി​​സ്കൗ​​ണ്ട് പ്ര​​ഖ്യാ​​പി​​ച്ച് ഹീ​​റോ​​യും ഹോ​​ണ്ട​​യും
Thursday, March 30, 2017 10:50 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഹീ​​റോ മോ​​ട്ടോ കോ​​ർ​​പ്പും ഹോ​​ണ്ട മോ​​ട്ടോ​​ർ​​സൈ​​ക്കി​​ൾ ആ​​ൻ​​ഡ് സ്കൂ​​ട്ട​​ർ ഇ​​ന്ത്യ​​യും ഇ​​ള​​വു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. ബി​​എ​​സ് മൂ​​ന്ന് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യി​​ലു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​ന്നു​​കൂ​​ടി മാ​​ത്ര​​മേ വി​​ൽ​​ക്കാ​​ൻ ക​​ഴി​​യൂ എ​​ന്ന​​തി​​നാ​​ൽ 12,500 രൂ​​പ വ​​രെ​​യാ​​ണ് ഇ​​രു ക​​മ്പ​​നി​​ക​​ളും ഇ​​ള​​വ് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ ബി​​എ​​സ് മൂ​​ന്ന് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യി​​ലു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് സു​​പ്രീം കോ​​ട​​തി വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ 6.71 ല​​ക്ഷം ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​ത്. മൊ​​ത്തം എ​​ട്ടു ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് നി​​രോ​​ധ​​നം ബാ​​ധി​​ക്കും.


ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​വി​​പ​​ണി​​യി​​ൽ പ്ര​​ധാ​​നി​​യാ​​യ ഹീ​​റോ 12,500 രൂ​​പ വ​​രെ​​യാ​​ണ് ത​​ങ്ങ​​ളു​​ടെ സ്കൂ​​ട്ട​​റു​​ക​​ൾ​​ക്ക് ഇ​​ള​​വ് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ പ്രീ​​മി​​യം ബൈ​​ക്കു​​ക​​ൾ​​ക്ക് 7,500 രൂ​​പ​​യും ബാ​​ക്കി​​യു​​ള്ള​​വ​​യ്ക്ക് 5,000 രൂ​​പ വ​​രെ​​യും ഇ​​ള​​വ് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.അ​​തേ​​സ​​മ​​യം സ്കൂ​​ട്ട​​റു​​ക​​ൾ​​ക്കും ബൈ​​ക്കു​​ക​​ൾ​​ക്കും 10,000 രൂ​​പ​​യാ​​ണ് ഹോ​​ണ്ട പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന ഇ​​ള​​വ്. ഓ​​ഫ​​ർ ഇ​​ന്നു​​കൂ​​ടി മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രി​​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.