സാംസംഗ് എസ് 8 സീരിസ്: മൊ​ബൈൽ ഫോ​ൺ മാ​ത്ര​മ​ല്ല, അ​തു​ക്കും മേ​ലെ
സാംസംഗ് എസ് 8 സീരിസ്: മൊ​ബൈൽ ഫോ​ൺ മാ​ത്ര​മ​ല്ല, അ​തു​ക്കും മേ​ലെ
Thursday, March 30, 2017 10:50 AM IST
ഗാ​ല​ക്സി നോ​ട്ട് 7 ഫോ​ണു​ക​ൾ സാം​സം​ഗി​ന് സ​മ്മാ​നി​ച്ച​ത് ചി​ല്ല​റ ദു​രി​ത​ങ്ങ​ള​ല്ല. ഉ​ത്ത​ര​കൊ​റി​യ​യു​ടെ സാ​ന്പ​ത്തി​ക മേ​ഖ​ല​യെ​ത്ത​ന്നെ പി​ടി​ച്ചു​ല​യ്ക്കാ​ൻ നോ​ട്ട് 7 എ​ന്ന ഒ​റ്റ മോ​ഡ​ലി​നാ​യി. നേ​രി​ട്ട തി​രി​ച്ച​ടി​ക​ളി​ൽ​നി​ന്നും പി​ടി​ച്ചു​ക​യ​റാ​ൻ പു​തി​യ സ്മാ​ർ​ട്ട് ഫോ​ണു​മാ​യി സാം​സം​ഗ് വീ​ണ്ടും വ​രി​ക​യാ​ണ്, എ​സ്8, എ​സ് 8 പ്ല​സ് എ​ന്നീ മോ​ഡ​ലു​ക​ളു​മാ​യി. ഇ​രു മോ​ഡ​ലു​ക​ളും ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​മ്പ​നി അ​വ​ത​രി​പ്പി​ച്ചു. ലോ​ക ശ്ര​ദ്ധ നേ​ടാ​ൻ ക​ഴി​യു​ന്ന ഒ​ട്ട​ന​വ​ധി ഫീ​ച്ച​റു​ക​ളു​മാ​യാ​ണ് ര​ണ്ടു മോ​ഡ​ലു​ക​ളും എ​ത്തു​ന്ന​ത്. ഒ​രു​പ​ക്ഷേ, സ്മാ​ർ​ട്ട്ഫോ​ൺ രം​ഗ​ത്ത് പു​തുയു​ഗം പു​തി​യ ഫോ​ണു​ക​ളി​ലൂ​ടെ പി​റ​ക്കും.

ഇ​തു​വ​രെ സാം​സം​ഗ് ന​ല്കി​യി​രു​ന്ന ഹോം ​കീ ബ​ട്ട​ൺ പു​തി​യ മോ​ഡ​ലു​ക​ളി​ൽ ന​ല്കി​യി​ട്ടി​ല്ല. എ​സ്8​ന് 5.8 ഇ​ഞ്ച് ഡി​സ്പ്ലേ​യും എ​സ്8 പ്ല​സി​ന് 6.2 ഇ​ഞ്ച് ഡി​സ്പ്ലേ​യും ന​ല്കി​യി​രി​ക്കു​ന്നു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ​ലി​യ സ്ക്രീ​ൻ ന​ല്കാ​ൻ​വേ​ണ്ടി​യാ​ണ് ഹോം ​കീ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​വ​ർ​ത്ത​നം ബി​ക്സി​ബി​യി​ലൂ​ടെ

സാം​സം​ഗി​ന്‍റെ സ്വ​ന്തം ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സാ​ണ് (കൃ​ത്രി​മ ബു​ദ്ധി) ബി​ക്സ്ബി. കാ​മ​റ, കോ​ണ്ടാ​ക്ട്സ്, ഗാ​ല​റി, മെ​സേ​ജു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ശ​ബ്ദ നി​ർ​ദേ​ശ​ത്തി​ലൂ​ടെ ഓ​രോ ആ​പ്ലി​ക്കേ​ഷ​നും തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​യും. അ​താ​യ​ത് കാ​മ​റ ഉ​പ​യോ​ഗി​ച്ച് ഒ​രു വ​സ്തു​വി​ന്‍റെ ചി​ത്ര​മെ​ടു​ത്താ​ൽ അ​ത് എ​വി​ടെ​നി​ന്ന് ല​ഭി​ക്കും എ​ന്ന് ബി​ക്സ്ബി​യോ​ടു ചോ​ദി​ച്ചാ​ൽ ആ ​വ​സ്തു​വി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സെ​ർ​ച്ച് ചെ​യ്ത് ന​ല്കും.

സു​ര​ക്ഷ ഒ​ന്ന​ല്ല മൂ​ന്ന്

മി​ക​ച്ച സു​ര​ക്ഷാ​സം​വി​ധാ​ന​മാ​ണ് ര​ണ്ടു മോ​ഡ​ലി​ലും ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു ബ​യോ​മെ​ട്രി​ക് സു​ര​ക്ഷാ ഫീ​ച്ച​റു​ക​ളെ​ന്ന് പ​റ​യാം. വി​ര​ല​ട​യാ​ള​വും ഐ​റി​സ് സ്കാ​ന​റും കൂ​ടാ​തെ ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ ഫീ​ച്ച​റും എ​സ്8 സീ​രി​സി​ന് ക​രു​ത്തു​പ​ക​രും. ഹോം ​കീ തെ​ര​ഞ്ഞെ​ടു​ത്താ​ൽ ആ​ദ്യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഫ്ര​ണ്ട് കാ​മ​റ​യാ​ണ്. ഉ​ട​മ​യു​ടെ മു​ഖം തി​രി​ച്ച​റി​ഞ്ഞ് വേ​രി​ഫൈ ചെ​യ്താ​ൽ മാ​ത്ര​മേ ഫോ​ൺ അ​ൺ​ലോ​ക്ക് ആ​വു​ക​യു​ള്ളൂ.

എ​ട്ടു മെ​ഗാ​പി​ക്സ​ൽ മു​ൻ കാ​മ​റ​യും 12 മെ​ഗാ​പി​ക്സ​ൽ ഡു​വ​ൽ പി​ക്സ​ൽ പി​ൻ​കാ​മ​റ​യു​മാ​ണ് ര​ണ്ടു മോ​ഡ​ലു​ക​ൾ​ക്കു​മു​ള്ള​ത്.

പു​തു​ത​ല​മു​റ സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ പി​ൻ​കാ​മ​റ​യ്ക്കു താ​ഴെ​യാ​യി ഫിം​ഗ​ർ​പ്രി​ന്‍റ് സ്കാ​ന​ർ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ സൗ​ക​ര്യ​ത്തി​നാ​യി കാ​മ​റ​യു​ടെ വ​ല​തു​ഭാ​ഗ​ത്താ​ണ് എ​സ്8 സീ​രി​സ് മോ​ഡ​ലു​ക​ളി​ൽ ഫിം​ഗ​ർ​പ്രി​ന്‍റ് സ്കാ​ന​റി​ന്‍റെ സ്ഥാ​നം.

സ്മാ​ർ​ട്ട്ഫോ​ൺ മാ​ത്ര​മ​ല്ല കം​പ്യൂ​ട്ട​റു​മാ​ണ്

എ​സ്8/​എ​സ്8 പ്ല​സ് മോ​ഡ​ലു​ക​ൾ കേ​വ​ലം ഒ​രു സ്മാ​ർ​ട്ട്ഫോ​ൺ മാ​ത്ര​മ​ല്ല, ഡെ​സ്ക് ടോ​പ് കം​പ്യൂ​ട്ട​റു​ക​ളാ​യും ഇ​വ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ഇ​തി​നു സ​ഹാ​യി​ക്കു​ന്ന​ത് സാം​സം​ഗ് ഡെ​ക്സാ​ണ്. വി​ൻ​ഡോ​സ് കോ​ണ്ടി‍യ​ത്തി​നു സ​മാ​ന​മാ​യു​ള്ള പ്രൊ​ഡ​ക്ടി​വി​റ്റി ടൂ​ളാ​ണി​ത്. മോ​ണി​റ്റ​ർ, കീ​ബോ​ർ​ഡ്, മൗ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഫോ​ണി​നെ കം​പ്യൂ​ട്ട​റാ​ക്കാ​ൻ‌ ഡെ​ക്സ് സ​ഹാ​യി​ക്കു​ന്നു. ഇ​ങ്ങ​നെ കം​പ്യൂ​ട്ട​റാ​യി മാ​റു​ന്ന ഫോ​ണി​ൽ വി​വ​ര​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്യാ​നും സേ​വ് ചെ​യ്യാ​നും ക​ഴി​യും, കം​പ്യൂ​ട്ട​റി​ന്‍റെ സി​പി​യു ആ​യാ​ണ് എ​സ്8 സീ​രി​സ് ഫോ​ണു​ക​ൾ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ക.

അ​ന്പ​ര​പ്പി​ക്കു​ന്ന വ​ർ​ച്വ​ൽ റി​യാ​ലി​റ്റി

4കെ 360 ​ഡി​ഗ്രി വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും ചി​ത്രീ​ക​രി​ക്കാ​ൻ വർ​ച്വ​ൽ റി​യാ​ലി​റ്റി ഫീ​ച്ച​റി​നു ക​ഴി​യും. ഗി​യ​ർ വി​ആ​ർ എ​ന്ന ഉ​പ​കര​ണം ബ്ലൂ​ടൂ​ത്ത് വ​ഴി ഫോ​ണു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് 360 ഡി​ഗ്രി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ചി​ത്രീ​ക​രി​ക്കു​ക.

ഏ​പ്രി​ൽ 21 മു​ത​ൽ സാം​സം​ഗ് എ​സ് 8 മോ​ഡ​ലു​ക​ൾ ലോ​ക​വ്യാ​പ​ക​മാ​യി വി​പ​ണി​യി​ലെ​ത്തും. മി​ഡ്നൈ​റ്റ് ബ്ലാ​ക്ക്, ഓ​ർ​ക്കി​ഡ് ഗ്രേ, ​ആ​ർ​ക്ടി​ക് സി​ൽ​വ​ർ, കോ​റ​ൽ ബ്ലൂ, ​മേ​പ്പി​ൾ ഗോ​ൾ​ഡ് എ​ന്നി​ങ്ങ​നെ അ​ഞ്ചു നി​റ​ങ്ങ​ളി​ലെ​ത്തു​ന്ന ഫോ​ണു​ക​ളു​ടെ വി​ല​വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ക​മ്പ​നി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഐ​ബി​
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.