ഫെ​ഡ​റ​ല്‍ ബാ​ങ്ക് ഗി​ഫ്റ്റ് സി​റ്റി​യിൽ 20 കോ​ടി ഡോ​ള​ർ ബി​സി​ന​സ്
Tuesday, April 11, 2017 11:46 AM IST
കൊ​​​ച്ചി: ഗു​​​ജ​​​റാ​​​ത്തി​​​ലെ ഗി​​​ഫ്റ്റ് സി​​​റ്റി​​​യി​​​ലു​​​ള്ള ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ ഐ​​​എ​​​ഫ്എ​​​സ്‌​​​സി ബാ​​​ങ്കിം​​​ഗ് യൂ​​​ണി​​​റ്റി​​​ലെ ആ​​​കെ ബി​​​സി​​​ന​​​സ് 20 കോ​​​ടി ഡോ​​​ള​​​ര്‍ ക​​​ട​​​ന്നു. ഗി​​​ഫ്റ്റ് സി​​​റ്റി​​​യി​​​ലു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ് സെ​​​ന്‍റ​​​റി​​​ല്‍ 2015 ന​​​വം​​​ബ​​​റി​​​ലാ​​​ണ് ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ഐ​​​എ​​​ഫ്എ​​​സ്‌​​​സി ബാ​​​ങ്കിം​​​ഗ് യൂ​​​ണി​​​റ്റ് ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​ന്‍ കോ​​​ര്‍​പ​​​റേ​​​റ്റു​​​ക​​​ള്‍​ക്ക് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യു​​​ള്ള സാ​​​മ്പ​​​ത്തി​​​ക​​​വും മ​​​റ്റു​​​മാ​​​യി നി​​​ര​​​വ​​​ധി സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ഈ ​​​യൂ​​​ണി​​​റ്റ് ന​​​ൽ​​​കി​​​വ​​​രു​​​ന്ന​​​ത്. വി​​​ദേ​​​ശ വ്യാ​​​പാ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന വാ​​​യ്പ​​​ക​​​ള്‍, ഇ​​​ന്ത്യ​​​ന്‍ ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്കു​​​ള്ള വ്യാ​​​പാ​​​ര സാ​​​മ്പ​​​ത്തി​​​ക സേ​​​വ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളി​​​ല്‍ ചി​​​ല​​​താ​​​ണ്.


വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ വ്യാ​​​പാ​​​ര ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍​ക്കു ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബാ​​​ങ്ക് ആ​​​ഗോ​​​ള വ്യാ​​​പ​​​ക​​​മാ​​​യി മ​​​റ്റു ബാ​​​ങ്കു​​​ക​​​ളി​​​ല്‍നി​​​ന്ന് വി​​​ദേ​​​ശ​​​നാ​​​ണ്യ​​​വും ഉ​​​ഭ​​​യ​​​ക​​​ക്ഷി വാ​​​യ്പ​​​ക​​​ളും ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ര്‍​മാ​​​ണം, ലോ​​​ഹം, മാ​​​ധ്യ​​​മ​​​ങ്ങ​​​ളും വി​​​നോ​​​ദ​​​വും, ആ​​​രോ​​​ഗ്യ സേ​​​വ​​​നം, വൈ​​​ദ്യു​​​തി​​​മേ​​​ഖ​​​ല തു​​​ട​​​ങ്ങി​​​യ രം​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ ഐ​​​എ​​​ഫ്എ​​​സ്‌​​​സി ബാ​​​ങ്കിം​​​ഗ് യൂ​​​ണി​​​റ്റ് ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഗി​​​ഫ്റ്റ് സി​​​റ്റി​​​യി​​​ലു​​​ള്ള ഈ ​​​യൂ​​​ണി​​​റ്റ് ബാ​​​ങ്കി​​​ന്‍റെ വി​​​ക​​​സ​​​ന മേ​​​ഖ​​​ല​​​യി​​​ലെ ത​​​ന്ത്ര​​​പ്രാ​​​ധാ​​​ന​​​മാ​​​യ ചു​​​വ​​​ടു​​​വ​​​യ്പാ​​​ണ്.