ഇൻഷ്വറൻസ് മേഖലയ്ക്ക് 32 ശതമാനം വളർച്ച
Wednesday, April 12, 2017 11:44 AM IST
മും​ബൈ: വി​ള​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലെ​ത്തി​യ​തും ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യ്ക്ക് ക​രു​ത്തു പ​ക​ർ​ന്നു. മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച സാ​ന്പ​ത്തി​ക വ​ർ​ഷം ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യ്ക്ക് 32 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്.
2015-16 സാ​ന്പ​ത്തി​ക വ​ർ​ഷം 96,376 കോ​ടി രൂ​പ പ്രീ​മി​യം ഇ​ന​ത്തി​ൽ ല​ഭി​ച്ച​പ്പോ​ൾ 2016-17 വ​ർ​ഷ​ത്തി​ൽ അ​ത്1.27 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ.