ചില്ലറ വിലക്കയറ്റം വർധിച്ചു
Wednesday, April 12, 2017 11:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചി​​​ല്ല​​​റ​​​വി​​​ല ആ​​​ധാ​​​ര​​​മാ​​​ക്കി​​​യു​​​ള്ള വി​​​ല​​​ക്ക​​​യ​​​റ്റം മാ​​​ർ​​​ച്ചി​​​ൽ വ​​​ർ​​​ധി​​​ച്ചു. ത​​​ലേ​​​മാ​​​സം 3.65 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന​​​ത് 3.81 ശ​​​ത​​​മാ​​​ന​​​മാ​​​യി. എ​​​ന്നാ​​​ൽ, ത​​​ലേ മാ​​​ർ​​​ച്ചി​​​ലെ 4.83 ശ​​​ത​​​മാ​​​നം വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ചു ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​വാ​​​ണി​​​ത്.


മാ​​​ർ​​​ച്ചി​​​ൽ നാ​​​ലു​​​ശ​​​ത​​​മാ​​​നം പ​​​ണ​​​പ്പെ​​​രു​​​പ്പം റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രു​​​ന്നു. ഭ​​​ക്ഷ്യ​​​വി​​​ല​​​ക്ക​​​യ​​​റ്റം മ​​​യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​ന്ധ​​​നം, വൈ​​​ദ്യു​​​തി, വ​​​സ്ത്രം തു​​​ട​​​ങ്ങി​​​യ ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണു വി​​​ല​​​ക്ക​​​യ​​​റ്റം കൂ​​​ടു​​​ത​​​ൽ.