ഓഹരികൾക്കു തളർച്ച
Thursday, April 13, 2017 11:44 AM IST
മും​​​ബൈ: ഇ​​​ൻ​​​ഫോ​​​സി​​​സി​​​ന്‍റെ മോ​​​ശം റി​​​സ​​​ൽ​​​ട്ടും കൊ​​​റി​​​യ​​​ൻ, പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി. സെ​​​ൻ​​​സെ​​​ക്സ് 182.03 പോ​​​യി​​​ന്‍റ് താ​​​ണ് 29,461.45ലും ​​​നി​​​ഫ്റ്റി 52.65 പോ​​​യി​​​ന്‍റ് താ​​​ണ് 9,150.8ലും ​​​ക്ലോ​​​സ് ചെ​​​യ്തു.

സെ​​​ൻ​​​സെ​​​ക്സ് ഈ​​​യാ​​​ഴ്ച 245.16 പോ​​​യി​​​ന്‍റ് താ​​​ണു. സൂ​​​ചി​​​ക​​​ക​​​ൾ ര​​​ണ്ടാ​​​ഴ്ച​​​ത്തെ ഏ​​​റ്റ​​​വും താ​​​ണ നി​​​ല​​​യി​​​ലാ​​​ണ്. വി​​​പ്രോ ഒ​​​ഴി​​​ച്ചു​​​ള്ള ഐ​​​ടി ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കെ​​​ല്ലാം ഇ​​​ന്ന​​​ലെ ത​​ള​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു. വി​​​ദേ​​​ശ​​​നാ​​​ണ്യ വി​​​നി​​​മ​​​യ വി​​​പ​​​ണി​​​യി​​​ൽ രൂ​​​പ ഇ​​​ന്ന​​​ലെ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. ഡോ​​​ള​​​റി​​​ന് 28 പൈ​​​സ കു​​​റ​​​ഞ്ഞു. ഒ​​​രു ഡോ​​​ള​​​റി​​​ന് 64.4 രൂ​​​പ​​​യാ​​​യി.