കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് പ്രീ​മി​യം റു​പേ കാ​ർ​ഡ് പു​റ​ത്തി​റ​ക്കി
കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്  പ്രീ​മി​യം റു​പേ കാ​ർ​ഡ് പു​റ​ത്തി​റ​ക്കി
Saturday, April 15, 2017 10:28 AM IST
തൃ​​​ശൂ​​​ർ: കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ൻ ബാ​​​ങ്ക്(​​സി​​എ​​സ്ബി) പ്രീ​​​മി​​​യം റു​​​പേ കാ​​​ർ​​​ഡി​​​ന്‍റെ ആ​​​ദ്യ വി​​​ത​​​ര​​​ണം വ​​​ള​​​പ്പി​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​യിം​​​സ് വ​​​ള​​​പ്പി​​​ല​​​യ്ക്ക് ന​​​ൽ​​​കി കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ൻ ബാ​​​ങ്ക് എം​​​ഡി‍യും സി​​​ഇ​​​ഒയുമായ സി.​​​വി.​​​ആ​​​ർ.​ രാ​​​ജേ​​​ന്ദ്ര​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. സി​​​എ​​​സ്ബി​​​യു​​​ടെ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രും ഓ​​​പ്പ​​​റേ​​​ഷ​​​ണ​​​ൽ ത​​ല​​വ​​നു​​​മാ​​​യ ജി​​​സ് പി. ​​​കൊ​​​ട്ടു​​​കാ​​​പ്പ​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബാ​​​ങ്കി​​​ന്‍റെ സ്ട്രാ​​​റ്റ​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ശേ​​​ഖ​​​ർ റാ​​​വു റു​​​പേ കാ​​​ർ​​​ഡി​​​ന്‍റെ നേ​​​ട്ട​​​ങ്ങ​​​ളും സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും സം​​​ബ​​​ന്ധി​​​ച്ച് വി​​ശ​​ദീ​​ക​​​രി​​​ച്ചു.

കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​യ്ക്ക് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ചാ​​​ൽ ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ വ​​​രെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കും. 500ൽ ​​​പ​​​രം അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക​​​മാ​​​യ ലോ​​​ഞ്ച് സം​​​വി​​​ധാ​​​നം സൗ​​​ജ​​​ന്യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​വാ​​​നും സാ​​​ധി​​​ക്കും. അം​​​ഗീ​​​കൃ​​​ത വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക ഡി​​​സ്കൗ​​​ണ്ടു​​​ക​​​ളും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സി​​​എ​​​സ്ബി റു​​​പേ കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ല​​​ഭ്യ​​​മാ​​​കും.


ബാ​​​ങ്കി​​​ന്‍റെ സി​​​എ​​​ഫ്ഒ പി.​​​വി. ​ആ​​​ന്‍റ​​​ണി, എ​​​ച്ച്ആ​​​ർ വി​​​ഭാ​​​ഗം മേ​​​ധാ​​​വി മോ​​​ഹ​​​ൻ മേ​​​നോ​​​ൻ ടി., ​​​ബാ​​​ങ്കി​​​ന്‍റെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​ക​​ൾ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.