മൊത്തവില സൂചിക കയറ്റം 5.7 ശതമാനം
Monday, April 17, 2017 11:58 AM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം മാ​ർ​ച്ച് മാ​സ​ത്തി​ൽ 5.7 ശ​ത​മാ​ന​മാ​യി. ഫെ​ബ്രു​വ​രി​യി​ൽ 6.55 ശ​ത​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ മൊ​ത്ത വി​ല സൂ​ചി​ക 0.45 ശ​ത​മാ​നം കു​റ​ഞ്ഞ സ്ഥാ​ന​ത്താ​ണ് 5.7 ശ​ത​മാ​നം ക​യ​റ്റം. ധാ​ന്യ​ങ്ങ​ൾ അ​ട​ക്കം ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, ധാ​തു​ക്ക​ൾ , ഇ​ന്ധ​നം, കൃ​ത്രി​മ​നാ​രു​ക​ൾ, പ്ര​കൃ​തി​ദ​ത്ത നാ​രു​ക​ൾ, ലോ​ഹ​ങ്ങ​ൾ, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​വ​യു​ടെ വി​ല​ക്ക​യ​റ്റം തു​ട​രു​ന്നു.