പുതിയ സാംസംഗ് ഫോണുകൾ ഇന്ത്യയിലെത്തി
പുതിയ സാംസംഗ് ഫോണുകൾ ഇന്ത്യയിലെത്തി
Wednesday, April 19, 2017 11:58 AM IST
ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണ​കൊ​റി​യ​ൻ ക​മ്പ​നി​യാ​യ സാം​സം​ഗി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലു​ക​ളാ​യ ഗാ​ല​ക്സി എ​സ് 8, ഹാ​ല​ക്സി എ​സ് 8 പ്ല​സ് ഫോ​ണു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​രു ഫോ​ണു​ക​ളു​ടെ​യും മു​ൻ​കൂ​ർ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ടെ​ലി​കോം ക​ന്പ​നി​യാ​യ റ​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം സാം​സം​ഗു​മാ​യി സ​ഹ​ക​രി​ച്ച് ഡ​ബി​ൾ ഡാ​റ്റാ ഓ​ഫ​ർ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വാ​ഗ്ദാ​നം ചെ​യ്തു. ഇ​തു​വ​ഴി ഗാ​ല​ക്സി എ​സ് 8, ഗാ​ല​ക്സി എ​സ് 8പ്ല​സ് ഫോ​ണു​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് 309 രൂ​പ​യു​ടെ ഡാ​റ്റാ പാ​യ്ക്കി​ന് ഇ​ര​ട്ടി മൂ​ല്യം ല​ഭി​ക്കും.


പ്ര​തി​ദി​നം ര​ണ്ടു ജി​ബി വ​ച്ച് എ​ട്ടു മാ​സ​ത്തേ​ക്കാ​ണ് ഈ ​ഓ​ഫ​റി​ന്‍റെ കാ​ലാ​വ​ധി. ഓ​രോ മാ​സ​വും 309 രൂ​പ​യ്ക്ക് റീ​ചാ​ർ​ജ് ചെ​യ്യ​ണം. ഓ​ഫ​ർ കാ​ലാ​വ​ധി ക​ഴി​യു​ന്പോ​ൾ പ്ര​തി​ദി​നം ഒ​രു ജി​ബി ഡാ​റ്റാ എ​ന്ന അ​ടി​സ്ഥാ​ന പ​രി​ധി​യി​ലേ​ക്ക് മാ​റ്റ​പ്പെ​ടും.


മേ​യ് അ​ഞ്ചു മു​ത​ലാ​ണ് ഡാ​റ്റാ ഓ​ഫ​ർ സാം​സം​ഗ് എ​സ് 8, എ​സ് 8പ്ല​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ച്ചു​തു​ട​ങ്ങു​ക. ജി​യോ പ്രൈം ​മെം​ബ​ർ​ഷി​പ് എ​ടു​ത്ത വരി​ക്കാ​ർ‌​ക്കു മാ​ത്ര​മേ ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​യി​രി​ക്കൂ എ​ന്നും ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

2 എം​പി ഡു​വ​ൽ പി​ക്സ​ൽ റി​യ​ർ കാ​മ​റ, 8 എം​പി ഓ​ട്ടോ​ഫോ​ക്ക​സ് ഫ്ര​ണ്ട് കാ​മ​റ, 64 ജിബി ഇന്‍റേണൽ സ്റ്റോറേജുമുണ്ട്. ര​ണ്ടു സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ലും ഐ​റി​സ് സ്കാ​ന​ർ, ഫിം​ഗ​ർ​പ്രി​ന്‍റ് സ്കാ​ന​ർ, ഫേ​ഷ്യ​ൽ റെ​ക്ക​ഗ്‌​നി​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. വ​യ​ർ​ലെ​സ് ചാ​ർ​ജിം​ഗാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.