വി​ദേ​ശ​ത്തു ഷീ​റ്റി​നേ​ക്കാ​ൾ ഡി​മാ​ൻ​ഡ് ബ്ലോ​ക്ക് റ​ബ​റി​ന്
Wednesday, April 19, 2017 11:58 AM IST
കോ​​ട്ട​​യം: ഇ​​ന്ത്യ​​ൻ റ​​ബ​​ർ ഉ​​പ​​ഭോ​​ക്തൃ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ മു​​ന്നി​​ൽ ഇ​​റാ​​നും ശ്രീ​​ല​​ങ്ക​​യും. ക​​യ​​റ്റു​​മ​​തി​​യി​​ലാ​​ക​​ട്ടെ ബ്ലോ​​ക്ക് റ​​ബ​​റി​​നെ​​ക്കാ​​ൾ പി​​ന്നി​​ലാ​​ണു ഷീ​​റ്റി​​ന്‍റെ അ​​ള​​വ്. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം കൂ​​ടു​​ത​​ൽ ക​​യ​​റ്റു​​മ​​തി​​യും ലാ​​റ്റ​​ക്സാ​​യി​​രു​​ന്നു.

2013-14 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​മു​​ണ്ടാ​​യ 5,398 ട​​ണ്‍ ക​​യ​​റ്റു​​മ​​തി​​യി​​ൽ 1,406 ട​​ണ്ണും ഇ​​റാ​​നി​​ലേ​​ക്കാ​​യി​​രു​​ന്നു. 2015-16 വ​​ർ​​ഷ​​ത്തെ 865 ട​​ണ്‍ ക​​യ​​റ്റു​​മ​​തി​​യി​​ൽ 480 ട​​ണ്ണും വാ​​ങ്ങി​​യ​​ത് ഇ​​റാ​​നാ​​ണ്. 2014-15 ക​​യ​​റ്റു​​മ​​തി​​യി​​ൽ നേ​​പ്പാ​​ൾ (174 ട​​ണ്‍) ര​​ണ്ടാ​​മ​​തും ശ്രീ​​ല​​ങ്ക (152) മൂ​​ന്നാ​​മ​​തു​​മു​​ണ്ട്. യു​​എ​​ഇ​​യി​​ലേ​​ക്ക് 66, സൗ​​ദി അ​​റേ​​ബ്യ-​​മൂ​​ന്ന് ട​​ണ്‍ ക്ര​​മ​​ത്തി​​ൽ ക​​യ​​റ്റു​​മ​​തി ന​​ട​​ന്നു.

2013-14ൽ ​​ഇ​​റാ​​നു ​പി​​ന്നി​​ൽ ശ്രീ​​ല​​ങ്ക (1,889 ട​​ണ്‍), നേ​​പ്പാ​​ൾ (312), യു​​എ​​ഇ (47), സൗ​​ദി അ​​റേ​​ബ്യ (92), ദു​​ബാ​​യ് (42), പ​​ല​​സ്തീ​​ൻ (16), ചൈ​​ന (570), ഫ്രാ​​ൻ​​സ് (19), ബ​​ൽ​​ജി​​യം (169), തു​​ർ​​ക്കി (21), ജ​​ർ​​മ​​നി (263), സ്പെ​​യി​​ൻ (101), ഈ​​ജി​​പ്ത് (315), ഇ​​സ്ര​​യേ​​ൽ (56), മ​​ലേ​​ഷ്യ (34) തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളു​​ണ്ട്.


2013-14ൽ 486 ​​ട​​ണ്‍ ബ്ലോ​​ക്ക് റ​​ബ​​റും 227 ട​​ണ്‍ സം​​സ്ക​​രി​​ച്ച ലാ​​റ്റ​​ക്സും 152 ട​​ണ്‍ ഷീ​​റ്റു​​മാ​​ണ് അ​​യ​​ച്ച​​ത്. ഏ​​റ്റ​​വും മി​​ക​​ച്ച ഷീ​​റ്റു​​ണ്ടാ​​ക്കി​​യാ​​ലും വി​​ദേ​​ശ​​വി​​പ​​ണ​​യി​​ൽ ബ്ലോ​​ക്ക് റ​​ബ​​റി​​നു​​ത​​ന്നെ ഡി​​മാ​​ൻ​​ഡ്. 2016-17ലെ ​​ക​​യ​​റ്റു​​മ​​തി 13,023 ട​​ണ്‍ ലാ​​റ്റ​​ക്സും 6,508 ട​​ണ്‍ ബ്ലോ​​ക്ക് റ​​ബ​​റും 363 ട​​ണ്‍ ഷീ​​റ്റു​​മാ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ൽ 65 ശ​​ത​​മാ​​നം റ​​ബ​​റും ഷീ​​റ്റാ​​യി സം​​സ്ക​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.