ബെസ്റ്റ് സെല്ലിംഗ് കാറുകൾ: ആ​ദ്യ പ​ത്തി​ൽ ഏ​ഴും മാ​രു​തി​യു​ടേ​ത്
Thursday, April 20, 2017 11:41 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പാ​സ​ഞ്ച​ർ വെ​ഹി​ക്കി​ൾ വി​ഭാ​ഗ​ത്തി​ൽ മാ​രു​തി സു​സു​കി ഇ​ന്ത്യ ത​ങ്ങ​ളു​ടെ സ്ഥാ​നം കൂ​ടു​ത​ൽ ഉ​റ​പ്പു​ള്ള​താ​ക്കി. 2016-17 ധ​ന​കാ​ര്യ​വ​ർ​ഷ​ത്തി​ലെ ബെ​സ്റ്റ് സെ​ല്ലിം​ഗ് കാ​റു​ക​ളി​ൽ ആ​ദ്യ പ​ത്തി​ൽ ഏ​ഴും മാ​രു​തി​യി​ൽ​നി​ന്നി​റ​ങ്ങി​യ​വ. തു​ട​ർ​ച്ച​യാ​യ 13-ാം വ​ർ​ഷ​വും ജ​ന​പ്രി​യ​ത വെ​ളി​പ്പെ​ടു​ത്തി​യ ആ​ൾ​ട്ടോ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ് (സി​യാം) പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ട്ടു​ള്ള​ത്. രാ​ജ്യ​ത്തെ പാ​സ​ഞ്ച​ർ വെ​ഹി​ക്കി​ൾ വി​പ​ണി​യു​ടെ 35 ശ​ത​മാ​നം കൈ​യാ​ളു​ന്ന മാ​രു​തി സു​സു​കി പോ​യ വ​ർ​ഷം 2,41,635 ആ​ൾ​ട്ടോ കാ​റു​ക​ൾ നി​ര​ത്തി​ലി​റ​ക്കി. മാ​രു​തി​യു​ടേ​ത​ന്നെ വാ​ഗ​ൺ ആ​ർ, സ്വി​ഫ്റ്റ് ഡി​സ​യ​ർ, സ്വി​ഫ്റ്റ്, ഹ്യു​ണ്ടാ​യി എ​ലൈ​റ്റ് ഐ20, ​ഗ്രാ​ൻ​ഡ് ഐ10, ​മാ​രു​തി​യു​ടെ പ്രീ​മി​യം ഹാ​ച്ച്ബാ​ക്ക് ബ​ലേ​നോ, റെ​നോ ക്വി​ഡ്, മാ​രു​തി വി​റ്റാ​ര ബ്ര​സ, മാ​രു​തി സെ​ലേ​റി​യോ എ​ന്നീ മോ​ഡ​ലു​ക​ളാ​ണ് ര​ണ്ടു മു​ത​ൽ പ​ത്തു വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ.